രണ്ടാംഘട്ട ബഹിരാകാശ യാത്രികരായ രണ്ടുപേരെ ജനുവരിയിൽ അറിയാം: ഹസ്സയുടെ പാത പിന്തുടരാൻ അതിതാൽപര്യത്തോടെ 20 ഇമറാത്തി വനിതകൾ
text_fieldsദുബൈ: ആദ്യമായി ബഹിരാകാശ യാത്ര നടത്തി അറബ് ലോകത്തി െൻറ യശസ്സ് വാനോളമുയർത്തിയ ഹസ്സ അൽ മൻസൂരിയുടെ പാത പിന്തുടരാൻ ഇമറാത്തി യുവജനങ്ങൾക്കിടയിൽ അതീവതാൽപര്യം.
വനിതകളുൾപ്പെടെ 4000ത്തിലധികം ശാസ്ത്ര കുതുകികളാണ് ബഹിരാകാശ രഹസ്യമറിയാൻ യു.എ.ഇയിൽ നിന്ന് പരീക്ഷണഘട്ടങ്ങളിൽ പങ്കാളികളായത്. നീണ്ട പരിശ്രമങ്ങൾക്കും സങ്കീർണ പരീക്ഷണങ്ങൾക്കുമൊടുവിൽ 4,305 അപേക്ഷകരിൽനിന്ന് 61 പേർ ഉൾപ്പെട്ട ചുരുക്കപ്പട്ടിക പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം. 61 പേരിൽ മൂന്നിലൊന്നും വനിതകളാണെന്നതും വളരെ ശ്രദ്ധേയമാണ്. ഒരു വർഷത്തിലേറെയായി നടന്നുവരുന്ന വിപുലമായ തെരഞ്ഞെടുപ്പി െൻറ അവസാനം കുറിച്ച് അടുത്ത രണ്ടു ബഹിരാകാശ യാത്രക്കാരുടെ പേരുകൾ ജനുവരിയിൽ വെളിപ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്രം. ബഹിരാകാശത്ത് യു.എ.ഇയുടെ ചതുർവർണ പതാക നാട്ടി അറബ് ലോകത്തിന് തന്നെ അഭിമാനമായി മാറി ഹസ്സ അൽ മൻസൂരിയുടെയും ബഹിരാകാശ യാത്രക്ക് ഹസ്സയുടെ പകരക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സുൽത്താൻ അൽ നയാദിയുടെയും പാത പിന്തുടരാൻ ഭാഗ്യം ലഭിക്കുന്ന അടുത്ത രണ്ടു യാത്രികർ ആരാണെന്ന് അറിയാൻ 2021 ജനുവരി വരെ കാത്തിരിക്കണം.
യു.എ.ഇയിലെ ശാസ്ത്രലോകത്തിനൊപ്പം അറബ് മേഖലയിലെ ശാസ്ത്രതൽപരരും വളരെ ആകാംക്ഷയോടെയാണ് പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. 2018 ലെ ആദ്യത്തെ ബഹിരാകാശ യാത്രക്ക് ലഭിച്ച അപേക്ഷകരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ പ്രോഗ്രാമിലേക്ക് അപേക്ഷിച്ച സ്ത്രീകളുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്.
ബഹിരാകാശത്തെ ശാസ്ത്ര ദൗത്യങ്ങളിൽ പങ്കെടുക്കുന്ന രണ്ടാം ബാച്ച് ഇമറാത്തി ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രോഗ്രാമി െൻറ സുപ്രധാന ഘട്ടത്തിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്- മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്ര ഡയറക്ടർ ജനറൽ യൂസുഫ് ഹമദ് അൽ ഷൈബാനി പറഞ്ഞു.
ബഹിരാകാശ മേഖലയിലെ ഞങ്ങളുടെ കഴിവുകൾ അതിവേഗം വളരുകയാണ്. രണ്ട് പുതിയ ഇമറാത്തി ബഹിരാകാശ യാത്രികർ കൂടി പിറക്കും, യു.എ.ഇയുടെ ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് പ്രോഗ്രാം വലിയ ആക്കം കൂട്ടും - അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ യാത്രക്ക് അപേക്ഷിച്ചവരുടെ ശരാശരി പ്രായം 28 വയസ്സാണ്. കുറഞ്ഞ പ്രായം 23 ഉം കൂടിയ പ്രായം 39 ഉം ആണ്.
മികച്ച രീതിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ് അപേക്ഷകരെല്ലാം. അപേക്ഷകരിൽ മൂന്ന് പേർ പിഎച്ച്.ഡി ബിരുദധാരികളാണ്. 12 പേർക്ക് ബിരുദാനന്തര ബിരുദവും ഉണ്ട്. അപേക്ഷകരിൽ പകുതിയിലധികവും (54 ശതമാനം) എൻജിനീയറിങ് മേഖലയിൽ നിന്നുള്ളവരാണ്. സൈന്യ, വ്യോമയാന മേഖലയിൽനിന്ന് 18 ശതമാനം പേരുണ്ട്. അഞ്ചുശതമാനം പേർ ആരോഗ്യ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്.
പ്രായം, വിദ്യാഭ്യാസ പശ്ചാത്തലം, ശാസ്ത്ര ഗവേഷണ അനുഭവം എന്നിവ അടിസ്ഥാനമാക്കി 2,099 പേരുടെ ആദ്യ ചുരുക്കപ്പട്ടിക തയാറാക്കിയിരുന്നു. ഇതിനിടെ കോവിഡ് മഹാമാരി വന്നതോടെ ഐക്യു, വ്യക്തിത്വം, സാങ്കേതിക വിജ്ഞാന വിലയിരുത്തൽ എന്നിവ പരിശോധിക്കുന്നതിന് ഓൺലൈൻ ടെസ്റ്റ് നടത്തി. തുടർന്ന് 1,000 പേർ മാത്രമുള്ള ലിസ്റ്റായി ചുരുങ്ങി. പിന്നീട് വെർച്വൽ അഭിമുഖം നടത്തിയ ശേഷം 122 പേരെ മാത്രം ഉൾക്കൊള്ളിക്കുകയായിരുന്നു. ഒടുവിൽ പട്ടികയിലിടം നേടിയിരിക്കുന്നത് 61 പേർ മാത്രമാണ്.
ഇവരിൽനിന്നാണ് രാജ്യത്തി െൻറ അഭിമാന പതാകയേന്തി ബഹിരാകാശ കുതിപ്പിനുള്ള രണ്ടു യാത്രികരെ തെരഞ്ഞെടുക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.