ഇബ്രി മലയാളി അസോസിയേഷൻ നിലവിൽവന്നു
text_fieldsഇബ്രി: ഇബ്രിയിലെ മലയാളികളുടെ കൂട്ടായ്മയായ ഇബ്രി മലയാളി അസോസിയേഷൻ ‘ഇമ’ നിലവിൽവന്നു. ഇബ്രി മുർത്തഫ ഫാം ഹൗസിൽ നടന്ന പരിപാടി രക്ഷാധികാരി ഡോ.ഉഷാറാണി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജമാൽ ഹസൻ അധ്യക്ഷത വഹിച്ചു. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമോ മതപരമോ ആയ സ്ഥാപിത താൽപര്യങ്ങളില്ലാത്ത ഈ കൂട്ടായ്മയിൽ ദാഹിറ ഗവർണറേറ്റിലെ പ്രവാസി മലയാളികളായ ആർക്കും അംഗങ്ങളാകാവുന്നതാണെന്ന് ഡോ: ഉഷാറാണി പറഞ്ഞു.
അപ്രതീക്ഷിതമായ മരണം, ഗുരുതരമായ അസുഖങ്ങൾ, തുടങ്ങി പ്രതിസന്ധി ഘട്ടങ്ങളിൽ അംഗങ്ങൾക്ക് സംഘടനയുടെ പരിമിതികളിൽ നിന്നുകൊണ്ടുള്ള കൈത്താങ്ങും സഹായവും ലഭ്യമാക്കുക, പ്രവാസികളുടെ മാനസികവും ശരീരികവുമായ ഉന്നമനത്തിനുതകുന്ന തരത്തിലുള്ള സൗഹൃദ സംഗമങ്ങളും പഠന ക്ലാസുകളും കലാപരിപാടികളും സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് സംഘടനകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജമാൽ ഹസൻ പറഞ്ഞു. വൈസ് പ്രസിഡൻറ് ഡോ. ജമാൽ സ്വാഗതവും ജനറൽ സെക്രട്ടറി ജോസഫ് മൈക്കിൾ നന്ദിയും പറഞ്ഞു. ജോയന്റ് സെക്രട്ടറി ഡോ. ഹരികൃഷ്ണൻ, ട്രഷറർ സുനിൽ കുമാർ, രാധാകൃഷ്ണൻ, ദിപിൻ എന്നിവർ പങ്കെടുത്തു. അരുൺ സുബ്രഹ്മണ്യം, ഡോ.ഷൈഫ ജമാൽ, ഡോ. അപർണ, മുഹമ്മദ് നിയാസ്, സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. വർണാഭമായ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.