ബജറ്റിനെ വിലയിരുത്തി പാഠങ്ങൾ പകർന്ന് െഎ.സി.എ.െഎ സംഗമം
text_fieldsദുബൈ: കേന്ദ്രബജറ്റിെൻറ വിവിധ വശങ്ങൾ സംബന്ധിച്ച് ഇന്ത്യൻ ചാർേട്ടഡ് അക്കൗണ്ടൻറ ുമാരുടെ പ്രബല കൂട്ടായ്മയായ െഎ.സി.എ.െഎയുടെ ദുബൈ ചാപ്റ്റർ ചർച്ചയും വിശകലനങ്ങ ളും സംഘടിപ്പിച്ചു. ചെയർമാൻ മഹ്മൂദ് ബങ്കരയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ കാ നറ ബാങ്ക് നോൺ^എക്സിക്യൂട്ടിവ് ചെയർമാൻ പദ്മശ്രീ ടി.എൻ. മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. ലോകത്തിലെ വലിയ സാമ്പത്തിക ശക്തി എന്ന നിലയിൽ ഇന്ത്യൻ ബജറ്റിന് ലോക രാഷ്ട്രങ്ങളും സാകൂതം വീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യൻ സാമ്പത്തിക മാറ്റങ്ങൾക്ക് ആഗോള തലത്തിൽ തന്നെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടത്തരക്കാരെ നിക്ഷേപ സജ്ജരാക്കാനുതകുന്ന നിർദേശങ്ങൾ ഇല്ലെങ്കിലും വിദേശ ഇന്ത്യക്കാരെ സംബന്ധിച്ച് അനുകൂലമായ പല ഘടകങ്ങളും ബജറ്റിലുണ്ടെന്ന് മഹ്മൂദ് ബങ്കര ചൂണ്ടിക്കാട്ടി.
ആധാർ സംബന്ധിച്ച അവ്യക്തത നീക്കുകയും പാസ്പോർട്ട് ഉള്ള വിദേശ ഇന്ത്യക്കാർക്കെല്ലാം ആധാർ നൽകാൻ തീരുമാനിച്ചതും ശ്രദ്ധേയമാണ്. ഇന്ത്യയിൽ നിന്നുള്ള പ്രഫഷനലുകൾക്ക് കൃത്യമായ മാർഗ നിർദേശം നൽകുവാനും അറിവുകൾ പങ്കുവെച്ച് സമൂഹത്തിെൻറ എല്ലാ കോണുകളിലും വളർച്ച സാധ്യമാക്കുവാനുമാണ് െഎ.സി.എ.െഎ വൈവിധ്യമാർന്ന ചർച്ചകളും പരിശീലനങ്ങളും ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാനൽ ചർച്ചയിൽ ആസ്റ്റർ ഡി.എം. ഹെൽത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, നിക്കായി ഗ്രൂപ്പ് ചെയർമാൻ പരസ് ഷദാപുരി, മയൂർ ബത്ര സി.ഇ.ഒ അമിത് സച്ച്ദേവ് തുടങ്ങിയവർ സംസാരിച്ചു. ഖലീജ് ടൈംസ് എക്സിക്യുട്ടിവ് ഡയറക്ടർ വിക്കി കപൂർ മോഡറേറ്ററായി. വൈസ് പ്രസിഡൻറ് അനീഷ് മേത്ത, സെക്രട്ടറി നൂറാനി സുബ്രഹ്മണ്യൻ, ട്രഷറർ ധർമജൻ പേട്ടരി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.