സുരക്ഷിത ട്വൻറി20 ലോകകപ്പ്: ദുബൈ പൊലീസിന് െഎ.സി.സിയുടെ നന്ദി
text_fieldsദുബൈ: പഴുതടച്ച സുരക്ഷയൊരുക്കി ട്വൻറി20 ലോകകപ്പ് ക്രിക്കറ്റ് മൽസരങ്ങൾ വിജയകരമാക്കിയ ദുബൈ പൊലീസിന് ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിെൻറ അഭിനന്ദനം. ഒക്ടോബർ 17ലെ ആദ്യ മൽസരം മുതൽ വാശിയേറിയ ആസ്ട്രേലിയ-ന്യൂസീലൻഡ് മൽസരം വരെയുള്ള ഓരോന്നിനും കൃത്യമായ ആസൂത്രണത്തോടെയാണ് പൊലീസ് സുരക്ഷയൊരുക്കിയത്. ബദ്ധവൈരികളായ രാജ്യങ്ങൾ തമ്മിലെ മൽസര ദിനങ്ങളിൽ പോലും ചെറിയ അനിഷ്ട സംഭവം പോലുമില്ലാതെയാണ് ലോകകപ്പ് പൂർത്തിയായത്. കോവിഡ് നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് പൊലീസ് തന്നെയാണ് ഉറപ്പുവരുത്തിയത്.
ലോകകപ്പിെൻറ വിജയകരമായ നടത്തിപ്പിന് ദുബൈ പോലീസിെൻറ സമർപ്പണത്തിനും സംഭാവനക്കും നന്ദിയുണ്ടെന്ന് ഐ.സി.സി മേധാവി ഗ്രെഗ് ബാർക്ലേ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റ് സമൂഹം ദുബൈയുടെ സംവിധാനങ്ങളിൽ വിശ്വാസമർപ്പിച്ചതിൽ വലിയ നന്ദിയുണ്ടെന്ന് ഈവൻറ്സ് സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻ മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതിയും പറഞ്ഞു.
കോവിഡിന് ശേഷം യു.എ.ഇയിൽ വിരുന്നെത്തിയ ലോകോത്തര മൽസരങ്ങളായതിനാൽ മിക്കതിലും ആയിരങ്ങളാണ് സ്റ്റേഡിയങ്ങളിലേക്ക് കളികാണാൻ ഒഴുകിയെത്തിയത്. ഒക്ടോബർ 17ന് അബുദാബി, മസ്കത്ത്, ഷാർജ എന്നിവിടങ്ങളിലെ പ്രാഥമിക റൗണ്ട് മത്സരങ്ങളോടെ ആരംഭിച്ച 16 ടീമുകളുടെ ലോകകപ്പിെൻറ, സൂപ്പർ 12 ഘട്ടം മുതലുള്ള 33 മത്സരങ്ങളിൽ 13നും ദുബൈയാണ് ആതിഥേയത്വം വഹിച്ചിരുന്നത്. ഏറ്റവും കാണികളെ ആകർഷിച്ച ഇന്ത്യ-പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ മൽസരങ്ങളിലാണ്. ദുബൈയിലെ എല്ലാ മത്സരങ്ങളിലും കാണികൾ 20,000ന് താഴെ പോയിട്ടില്ലെന്നതും അധികൃതർ വ്യക്തമാക്കുന്നു. ലോകകപ്പിന് തൊട്ടുമുൻപ് നടന്ന ഐ.പി.എല്ലിെൻറ സുരക്ഷാ ചുമതലയും ദുബൈ പോലീസിനായിരുന്നു. വിലപ്പെട്ട സേവനത്തിന് നന്ദിയർപ്പിച്ച് ഐ.സി.സി മേധാവി പൊലീസിന് വകുപ്പിന് കത്തയക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.