ഐ.സി.എഫ് മൗലിദ് സദസ്സ് സംഘടിപ്പിച്ചു
text_fieldsഅബൂദബി: കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) അബൂദബി സെൻട്രൽ കമ്മിറ്റി നബിദിനസദ്യയും മൗലിദ് സദസ്സും ഒരുക്കി. നബിദിനത്തിന്റെ ഭാഗമായി അബൂദബി നഗരത്തിൽ താമസിക്കുന്ന 5000ത്തോളം കുടുംബങ്ങളിലേക്ക് ഐ.സി.എഫ് പ്രവർത്തകർ ഭക്ഷണം എത്തിച്ചു.
ഒരാഴ്ചത്തെ ഒരുക്കത്തിലാണ് ഇത്രയും കൂടുതൽ ആളുകളിലേക്ക് ഭക്ഷണം എത്തിച്ചു നൽകിയതെന്ന് പ്രസിഡന്റ് ഹംസ അഹ്സനി വയനാട് അറിയിച്ചു. രാത്രി ഏഴിന് സുഡാനി ക്ലബിൽ ഐ.സി.എഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് മൗലിദ് സദസ്സിനും ബുർദ മജ്ലിസിനും അബുഹുറൈറ മദ്റസ ഉസ്താദുമാർ നേതൃത്വം നൽകി.
ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സഖാഫി താത്തൂർ ഹുബ്ബുർറസൂൽ പ്രഭാഷണം നടത്തി. ഹമീദ് പരപ്പ, ഇബ്രാഹിം പൊന്മുണ്ടം എന്നിവർ സംസാരിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.