ഐ.സി.എഫ് മീലാദ് കാമ്പയിൻ സംഘടിപ്പിച്ചു
text_fieldsഷാർജ: നാം ഏറ്റവും കൂടുതൽ അറിയേണ്ടതും മനസ്സിലാക്കേണ്ടതും തിരുനബിയെക്കുറിച്ചാണെന്നും എത്ര പഠിച്ചാലും തീരാത്ത പഠനമാണ് മുഹമ്മദ് നബിയുടെ ജീവിത ചരിത്രമെന്നും നൗഫൽ സഖാഫി കളസ അഭിപ്രായപ്പെട്ടു.
വിശുദ്ധ റബീഉൽ അവ്വൽ മാസത്തെ വരവേറ്റ് ‘തിരുനബി ജീവിതം ദർശനം’ എന്ന പ്രമേയത്തിൽ ഐ.സി.എഫ് രാജ്യവ്യാപകമായി നടത്തുന്ന മീലാദ് കാമ്പയിനിന്റെ ഷാർജ സെൻട്രൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാർജ അബ്ദുറഹ് മാൻ ബിൻ ഔഫ് മദ്സ ചെയർമാൻ സി.എം.എ കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഇന്ന് ആഗോളതലത്തിൽ പ്രവാചകന്റെ മഹത്വം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അവിടത്തെ അറിയാനും സ്നേഹിക്കാനും നാം തയാറാവണമെന്നും കബീർ മാസ്റ്റർ ഓർമിപ്പിച്ചു. ഷാർജയിലെ വിവിധ സെക്ടറുകളിൽ നടക്കുന്ന നബിദിന പരിപാടിയുടെ പോസ്റ്റർ പ്രകാശനവും മൗലിദ് പാരായണം പ്രകീർത്തന സദസ്സ് എന്നിവയും നടന്നു.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയും മർകസ് നോളജ് സിറ്റി ചെയർമാനുമായ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി, സയ്യിദ് മുഹമ്മദ് ശിഹാബ് അൽ ജ്ഫിരി, കെ.സി.എഫ് ഷാർജ സോൺ പ്രസിഡന്റ് അബ്ദുൽ കരീം മുസ്ലിയാർ എന്നിവർ ആശംസ നേർന്നു.
മൂസ കിണാശേരി, അബ്ദുൽ ഹക്കീം അണ്ടത്തോട്, ഉസ്മാൻ സഖാഫി, സലാം മാസ്റ്റർ കാഞ്ഞിരോട്, ചെയർമാൻ മുസ്തഫ ഹാജി വാടിക്കൽ, കബീർ കൊണ്ടോട്ടി എന്നിവർ പങ്കെടുത്തു. ബദറുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫാസിൽ അബൂഷഗാര സ്വാഗതവും കൺവീനർ സലാം പോത്താങ്കണ്ടം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.