ഐ.സി.എഫ് ഷാർജ ജനകീയ സദസ്സ്
text_fieldsഷാർജ: പ്രവാസികളോട് വിവിധ വിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പുലർത്തുന്ന സമീപനം മാറ്റണമെന്ന് ഐ.സി.എഫ് ഷാർജ സംഘടിപ്പിച്ച ‘അവസാനിക്കാത്ത ആകാശച്ചതികൾ’ ജനകീയ സദസ്സിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
പ്രവാസികൾ നേരിടുന്ന യാത്ര പ്രശ്നങ്ങൾ, വോട്ട് ചെയ്യാനുള്ള ക്രമീകരണം തുടങ്ങിയവയിലൊക്കെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് വിവിധ സംഘടന പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
അപ്രതീക്ഷിത വിമാനം റദ്ദാക്കലിൽ ജനകീയ സദസ്സ് ആശങ്ക രേഖപ്പെടുത്തി. അഡ്വ. സന്തോഷ് നായർ ഉദ്ഘാടനം ചെയ്തു. മുനീർ മാഹി അധ്യക്ഷത വഹിച്ചു. കബീർ മാസ്റ്റർ ആമുഖ ഭാഷണം നടത്തി. യുസുഫ് സഗീർ, അഫി അഹ്മദ്, അഡ്വ. ഫരീദ്, ജാബിർ സഖാഫി, അഡ്വ. അബ്ദുൽ ഹകീം, മൂസ കിണാശ്ശേരി എന്നിവർ സംസാരിച്ചു. മസൂദ് മഠത്തിൽ സ്വാഗതവും സുബൈർ അവേലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.