ഐ.സി.വി സര്ട്ടിഫിക്കേഷന് ഫീസ് 500 ദിര്‍ഹമായി കുറച്ചു
text_fieldsഅബൂദബി: ചെറുകിട-ഇടത്തരം കമ്പനികളുടെ സര്ട്ടിഫിക്കേഷന് ഫീസ് 500 ദിര്‍ഹമായി കുറച്ചു. നാഷനല്‍ ഇന്‍-കണ്ട്രി വാല്യു (ഐ.സി.വി) സര്‍ട്ടിഫിക്കറ്റിനുള്ള ഫീസാണ് 500 ദിര്‍ഹമായി കുറച്ചത്.
ദേശീയ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ചെറുകിട-ഇടത്തരം കമ്പനികള്‍ക്കാണ് തീരുമാനം ബാധകമെന്ന് സാമ്പത്തിക മന്ത്രാലയവുമായി സഹകരിച്ച് വ്യവസായ സാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു.
ദേശീയ സാമ്പത്തികരംഗത്തിന്റെ സുസ്ഥിര വികസനത്തിനും വളര്‍ച്ചക്കും പിന്തുണ പകരുന്നതിനായാണ് ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെ ഐ.സി.വി പദ്ധതിയില്‍ ചേരാന്‍ ഇത്തരമൊരു ഇളവ് നല്‍കിയിരിക്കുന്നത്. ഇതോടെ 500 ദിര്‍ഹം മാത്രം മുടക്കിയാല്‍ കമ്പനികള്‍ക്ക് ഐ.സി.വി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സര്‍ട്ടിഫിക്കറ്റ് ലഭിച്ച കമ്പനികള്‍ക്ക് സര്‍ക്കാറിന്റെയും അല്ലാത്തതുമായ വന്‍കിട കമ്പനികളുമായി ബന്ധപ്പെട്ട് ടെന്‍ഡറുകള്‍ നേടാനാവും. 2021ല്‍ ആരംഭിച്ച ഐ.സി.വി പദ്ധതി 2022ല്‍ 53 ബില്യൺ ദിര്‍ഹമാണ് സാമ്പത്തികരംഗത്തിന് സംഭാവന ചെയ്തത്.
വിതരണ ശൃംഖല പ്രാദേശികവത്കരിക്കുക, പുതിയ വ്യവസായങ്ങള്‍ വികസിപ്പിക്കുക, ദേശീയ സമ്പദ്രംഗം വൈവിധ്യവത്കരിക്കാന്‍ സഹായിക്കുക, സ്വകാര്യമേഖലയില്‍ മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക മുതലായവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.