ഐ.ഇ.എസ്.സി.ഇ ഇഫ്താർ സംഗമം
text_fieldsഐ.ഇ.എസ്.സി.ഇ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: ഐ.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ് യു.എ.ഇ അലുമ്നി പതിനൊന്നാമത് ഇഫ്താർ സംഗമം മെഹ്ഫിൽ ദുബൈയിൽ സംഘടിപ്പിച്ചു. ദുബൈയിൽ നടന്ന ഇഫ്താർ സംഗമത്തിൽ യു.എ.ഇയിലെ വിവിധ എമിറേറ്റുകളമ്ലുള്ള 150 ഓളം പൂർവവിദ്യാർഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
ഇഫ്താർ സംഗമം കൺവീനർ ഷൈമ അഷറഫ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അഫ്സൽ, അക്കാഫ് അസോസിയേഷൻ സെക്രട്ടറി ദീപു എ.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ജോ. കൺവീനർമാരായ ആദിൽ, ഷഫീർ, അലുമ്നി സെക്രട്ടറി ഫറാസ് അബ്ദുല്ല, പ്രസിഡന്റ് ജിൻഷർ ജലാൽ, ട്രഷറർ റായിസ്, മുബീൻ, തഫ്സീന, ഷിനോസ് മൊയ്തീൻ, ഫൗണ്ടർമാരായ തൻസീഹ്, ഷാഹുൽ ഹമീദ്, അൻസൽ അലി എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.