കോവിഡ് മുൻകരുതൽ ലംഘിച്ചാൽ: സർക്കാർ ജീവനക്കാരുടെ മൂന്നു ദിവസത്തെ ശമ്പളം വെട്ടിക്കുറക്കും
text_fieldsഅബൂദബി: കോവിഡ് വ്യാപനത്തിനെതിരായ മുൻകരുതൽ നിർദേശങ്ങൾ പാലിക്കാതിരുന്നാൽ യു.എ.ഇയിലെ ഫെഡറൽ ഗവൺമെൻറ് ജീവനക്കാരുടെ മൂന്നു ദിവസത്തെ ശമ്പളം വെട്ടിക്കുറക്കും.ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, കോവിഡ് മാർഗനിർദേശങ്ങൾ എന്നിവ ലംഘിക്കുന്ന ജീവനക്കാരുടെ ശമ്പളമാണ് വെട്ടിക്കുറക്കുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസ് മുന്നറിയിപ്പ് നൽകി.ജോലിസ്ഥലത്ത് കോവിഡ് നിയമങ്ങൾ ലംഘിക്കുന്ന ഫെഡറൽ സർക്കാർ ജീവനക്കാരുടെ ശമ്പളമാണ് വെട്ടുന്നത്. ഇവരിൽനിന്ന് കനത്ത പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.
രാജ്യത്തെ എല്ലാ ഫെഡറൽ ഗവൺമെൻറ് ഡിപ്പാർട്മെൻറുകൾക്കും നൽകിയ സർക്കുലറിൽ ജീവനക്കാരിൽ കോവിഡ് അവബോധം വളർത്താനും ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസ് ഓർമിപ്പിച്ചു. ഓഫിസുകളിൽ ജോലി ചെയ്യുന്നവർ ശാരീരിക അകലം പാലിക്കുകയും ഫേസ് മാസ്ക്കുകൾ ധരിക്കുകയും മറ്റു സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുകയും ചെയ്യുന്നതോടൊപ്പം ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസ് മാന്വൽ അനുസരിച്ച് സുരക്ഷിത തൊഴിൽ അന്തരീക്ഷം നിലനിർത്തുകയും വേണം. കോവിഡ് നിയമങ്ങൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ മാന്വൽ നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ ഫെഡറൽ ഗവൺമെൻറ് സ്ഥാപനങ്ങളിലെ മാനവ വിഭവശേഷി വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.