ഡെലിവറി നന്നായാൽ ഭക്ഷണം നന്നായി
text_fieldsഭക്ഷണം ഓഡർ ചെയ്ത് വരുത്തിക്കഴിക്കുന്നവരാണ് നാമെല്ലാം. നല്ല രീതിയിൽ പാക്ക്ചെയ്ത ഭക്ഷണം അതിെൻറ സ്വാഭാവികതയിൽ കൈകളിലെത്തുന്നതാണ് എല്ലാവർക്കും ഇഷ്ടം. ചൂടുള്ളതാണെങ്കിൽ ചൂടോടെ, തണുത്താണെങ്കിൽ അങ്ങനെ ലഭിക്കുേമ്പാൾ സന്തോഷമാണ് എല്ലാവർക്കും. എന്നാൽ പലപ്പോഴും ഡെലിവറി വേണ്ടത്ര നന്നാവാത്ത പ്രശ്നം ഉണ്ടാകാറുണ്ട്. ഇതൊഴിവാക്കാൻ അധികൃതർ കൃത്യമായ മാർഗനിർദേശങ്ങൾ റെസ്റ്ററൻറുകൾക്കും ഡെലിവറി ചെയ്യുന്നവർക്കും നൽകിയിട്ടുണ്ട്. പാഴ്സൽ ചെയ്യുേമ്പാൾ മുതൽ ഡെലിവറി പൂർത്തിയാക്കുന്നത് വരെ വിവിധ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
ഭക്ഷണം പാഴ്സൽ ചെയ്യുേമ്പാൾ ചൂടുള്ള ഭക്ഷണം 60 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടോടെയും തണുപ്പുള്ള ഭക്ഷണം തണുപ്പ് കളയാതെ 5 ഡിഗ്രി സെൽഷ്യസിന് താഴെയും കൊണ്ടുപോകാൻ തക്കതായ സജ്ജീകരണങ്ങളായ ഹോട്ട് ബോക്സ്-കോൾഡ് ബോക്സ് എന്നിവ പ്രത്യേകം ഉണ്ടായിരിക്കണം. മോട്ടോർ ബൈക്കിൽ സജ്ജീകരിക്കുന്ന ഡെലിവറി ബോക്സുകൾ ബൈക്കിെൻറ ബോഡിയേക്കാൾ വലുപ്പത്തിലാകരുത് എന്നത് ശ്രദ്ധിക്കണം. കാരണം ബോക്സിെൻറ വലുപ്പം കൂടിയാൽ റൈഡറുടെ മിറർ വിഷന് തടസമുണ്ടാകും.
പാകം ചെയ്യാത്ത ഇറച്ചിയും മീനും പോലുള്ളവ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ഡെലിവറി ബോക്സുകൾ പാകം ചെയ്ത ശേഷമുള്ള ഭക്ഷണം കൊണ്ടുപോകാൻ ഉപയോഗിക്കരുത്. തണുത്തതോ ചൂടുള്ളതോ ആയ ഭക്ഷണം പാഴ്സൽ ചെയ്യാൻ അതിനനുസരിച്ച പാക്കിങ് മെറ്റീരിയൽ ഉപയോഗിക്കണം. ഉദാഹരണത്തിന്, ചൂടുള്ള ഭക്ഷണം പാക്കുചെയ്യുന്നതിന് അലൂമിനിയം ഫോയിൽ കണ്ടെയ്നേഴ്സ് ഉപയോഗിക്കാവുന്നതാണ്.
ഭക്ഷണ പദാർഥങ്ങൾ രണ്ട് മണിക്കൂറിൽ കൂടുതൽ സാധാരണ റൂം താപനിലയിൽ വെക്കുന്നത് ഭക്ഷ്യ വിഷബാധയുണ്ടാകുന്നതിന് കാരണമാകും. അതിനാൽ ഉപഭോക്താവിനോട് ഇക്കാര്യം അറിയിക്കേണ്ടത് നിർബന്ധമാണ്. അതുപോലെ ഡെലിവറി ബോയ്ക്കും ഇത് സംബന്ധിച്ച അറിവ് നിർബന്ധമാണ്. പാഴ്സലിെൻറ പുറമെയുള്ള പാക്കിങ് സീൽ ചെയ്തിരിക്കണം. അത് തുറക്കുവാനോ ഭക്ഷണം തൊടുവാനോ ഡെലിവറി ചെയ്യുന്നയാൾക്ക് അനുമതിയില്ല.
ഡെലിവറി ചെയ്യുന്ന ആൾ അടിസ്ഥാന ഭക്ഷ്യസുരക്ഷ പരിശീലനം നേടിയിരിക്കുകയും ഒക്കുപ്പേഷനൽ ഹെൽത്ത് കാർഡ് ഉള്ളയാളുമാകണം. ഫുഡ് അലർജിയെ കുറിച്ചും വ്യക്തമായ അറിവ് കമ്പനികൾക്കും ഡെലിവറി ചെയ്യുന്നവർക്കും ഉണ്ടായിരിക്കണം. നോൺ അലർജിൻ ഫുഡ് പ്രത്യേകം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
വണ്ടിയിൽ ഭക്ഷണം സുരക്ഷിതമായി വെക്കാതെ മറ്റൊരു ഡെലിവറിക്ക് പോവരുത്. ഭക്ഷണം തയാറാക്കുന്ന സ്ഥലത്തിനും ഡെലിവറി ചെയ്യുന്ന സ്ഥലത്തിനും ഇടയിലെ സഞ്ചാരത്തിെൻറ സമയം പരമാവധി കുറച്ചു കൊണ്ട് യാത്ര ചെയ്ത് വേഗത്തിൽ ഉപഭോക്താവിന് എത്തിക്കാനും ശ്രദ്ധിക്കണം.
ഇൗ നിർദേശങ്ങൾ പാലിച്ചാൽ ഡെലിവറിയും ഭക്ഷണവും നന്നാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.