സഹദേവെൻറ ഇഫ്താര്‍ വിരുന്ന്; മലയാൺമയുടെ സ്നേഹതുരുത്ത്
text_fieldsറാസല്‍ഖൈമ: സാര്‍വ ലൗകിക സാഹോദര്യത്തിെൻറ നേര്‍ക്കാഴ്ചകള്‍ സമ്മാനിക്കുന്ന സഹദേവെൻറ ഇഫ്താര്‍ വിരുന്ന് എട്ടാം വര്‍ഷത്തില്‍. സഖര്‍ പോര്‍ട്ടില്‍ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ അഞ്ചങ്ങാടി സ്വദേശിയായ സഹദേവന് എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റാസല്‍ഖൈമ അല്‍ ജീറിലെ താമസസ്ഥലത്ത് ഇഫ്താര്‍ സംഘടിപ്പിച്ച് തുടങ്ങിയത്. അവധി ദിനമായ വെള്ളിയാഴ്ചകളിലായിരുന്നു പോയ വര്‍ഷങ്ങളില്‍ നോമ്പു തുറ സംഘടിപ്പിച്ചത്. കോവിഡ് പ്രതിസന്ധിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷവും നിര്‍ത്തിവെച്ച ഇഫ്താര്‍ വിരുന്ന് ഈ വര്‍ഷം പുനരാരംഭിക്കുകയായിരുന്നുവെന്ന് സഹദേവന് പറഞ്ഞു. സഹ പ്രവര്‍ത്തകരായ മലയാളികളും തമിഴ്നാട് ഉള്‍പ്പെടെയുള്ള അയല്സംസ്ഥാനങ്ങളില്നിന്നുള്ളവര്ക്കൊപ്പം പാകിസ്താന് സ്വദേശികളും സന്തോഷപൂര്‍വമാണ് തെൻറ ചെറിയ ഇഫ്താര്‍ ടെന്റിലെത്തുന്നത്. ഭാര്യ പ്രസന്നക്കൊപ്പം സുഹൃത്തുക്കളായ നിസാം, ഷറഫു, മജേഷ്, സജു, ഇഖ്ബാല്‍ തുടങ്ങിയവരും നോമ്പുതുറ ഒരുക്കങ്ങള്‍ക്കായി ഒപ്പമുണ്ടാകും. നാട്ടില്‍ സുഹൃത്തുക്കളുടെ നോമ്പ് തുറയില്‍ പങ്കെടുത്താണ് പരിചയം. ജലപാനമില്ലാതെ തൊഴില്‍ ചെയ്തശേഷം നോമ്പ് തുറക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്ന സഹോദരങ്ങളുടെ ത്യാഗം വലുതാണ്. ഇതിനൊപ്പം പങ്കുചേരുകയും അവര്‍ക്കൊപ്പം ചേര്ന്നുനില്ക്കുകയും ചെയ്യുന്നതിലുള്ള സന്തോഷം വാക്കുകള്‍ക്കതീതമാണെന്നും സഹദേവന് പറയുന്നു. റാക് സേവനം സെന്ററുമായി ബന്ധപ്പെട്ട് സാമൂഹിക രംഗത്തുള്ള സഹദേവന് 27 വര്‍ഷമായി ഗള്‍ഫിലുണ്ട്. സേവനം സെന്റര്‍ റാക് ഫോര്‍ സെക്രട്ടറിയാണ്. മീനാക്ഷി ഏക മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.