ഇഫ്താർ സംഗമവും ലഹരി വിരുദ്ധ പ്രതിജ്ഞയും
text_fieldsലഹരിക്കെതിരെ കേരളം ഏറ്റെടുത്ത പ്രതിരോധ നടപടികളിൽ ഐക്യദാർഢ്യവുമായി എസ്.എച്ച്.ആർ പ്രവർത്തകർ പ്രതിജ്ഞയെടുക്കുന്നു
ദുബൈ: മയക്കുമരുന്ന് ലഹരിക്കെതിരെ കേരളം ഏറ്റെടുത്ത പ്രതിരോധ നടപടിപകളിൽ ഐക്യാദാർഢ്യവുമായി പ്രതിജ്ഞയെടുത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ (എസ്.എച്ച്.ആർ) ഷാർജ സ്റ്റേറ്റ് കൗൺസിൽ. കേരള സർക്കാറിന്റെയും സമൂഹത്തിന്റെയും ഒപ്പം എസ്.എച്ച്.ആർ പ്രചാരണ പരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തുടർന്ന് നാഷനൽ സെക്രട്ടറി അഡ്വ. എ. നജുമുദീന്റെ അധ്യക്ഷതയിൽ കൂടിയ ഇഫ്താർ സംഗമവും ജനറൽ ബോഡി യോഗവും നാഷനൽ പ്രസിഡന്റ് എം. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ബഷീർ വടകര ഇഫ്താർ സന്ദേശം നൽകി. നാഷനൽ ജോ. ട്രഷറർ എം. മനോജ് മനാമ, വൈ. ആസിഫ് മിർസ, അനൂപ് ബാബുദേവൻ, സായിദ് മനോജ് എന്നിവർ സംസാരിച്ചു. ബാബു ഉണ്ണൂണ്ണി, ജാസ്മിൻ സമദ്, ഹരി വി.അയ്യർ, ഷീന നജുമുദ്ദീൻ, അനിൽ കുമാർ, ഷംല ആസിഫ്, മനോജ് സത്യാ, എസ്. അനുപ്രിയ, ആസിഫ് എൻ. അലി, ദീനു ടീച്ചർ, മുഹമ്മദ് ബഷീർ, ഷർമിത നിജാസ്, അമീൻ ഷറഫുദ്ദീൻ, ചന്ദ്രലേഖ, എൻ. റമീസ് അലി, സ്റ്റാൻലിൻ ബെഞ്ചമിൻ, ടി.എം. നിജാസ് എന്നിവർ ഇഫ്താർ സംഗമത്തിനു ലഹരി വിരുദ്ധ പ്രതിജ്ഞക്കും നേതൃത്വം നൽകി.
പുതിയ ഭാരവാഹികളായി ആസിഫ് മിർസ (പ്രസിഡന്റ്), ഹരി വി.അയ്യർ (സെക്രട്ടറി), അനിൽ കുമാർ (ട്രഷറർ), ഷർമിത നിജാസ്, അനുപ്രിയ, മനോജ് എസ്.പിള്ള (വൈസ് പ്രസിഡന്റുമാർ), ജാസ്മിൻ സമദ്, അമീൻ ശറഫുദ്ദീൻ, സജീഷ് ഡേവിസ് (ജോ.സെക്രട്ടറിമാർ), സ്റ്റാൻലിൻ ബെഞ്ചമിൻ (ജോ.ട്രഷറർ), ബഷീർ വടകര (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു. വൈ.ആസിഫ് മിർസ സ്വാഗതവും ഹരി അയ്യർ നന്ദിയും രേഖപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.