ഇഫ്താർ സംഗമങ്ങൾ
text_fieldsദുബൈ കെ.എം.സി.സി വനിത വിങ്
ദുബൈ: ദുബൈ കെ.എം.സി.സി വനിത വിങ് ഇഫ്താർ സംഗമം നടത്തി. ഓരോ പ്രവർത്തകരും ഉണ്ടാക്കിക്കൊണ്ടുവന്ന വിഭവങ്ങൾകൊണ്ടാണ് ഇഫ്താർ സംഗമം ഒരുക്കിയത്. വനിത കമ്മിറ്റിയുടെ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. നിരാലംബരായ വനിതകൾക്കായി പ്രവർത്തിക്കുന്ന കണ്ണൂരിലെ ‘അത്താണി’ക്കുവേണ്ടിയായിരുന്നു ഇത്തവണ വനിത വിങ്ങിന്റെ കാരുണ്യഹസ്തങ്ങൾ നീണ്ടത്. ആസ്റ്ററിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് ഈ സദുദ്യമം നടത്തിവരുന്നത്. വനിത വിങ് പ്രസിഡന്റ് സഫിയ മൊയ്ദീൻ അധ്യക്ഷത വഹിച്ചു. പ്രവർത്തകരായ റീന സലീം നജ്മ സാജിദ്, നാസിയ ഷബീർ എന്നിവർ സംസാരിച്ചു. കമ്മിറ്റി പ്രവർത്തക സമിതി അംഗങ്ങളും രക്ഷാധികാരികളും ഇഫ്താറിലും തുടർന്ന് നടന്ന ചടങ്ങിലും പങ്കെടുത്തു.
ആശ്രയം യു.എ.ഇ
ദുബൈ: കോതമംഗലം, മൂവാറ്റുപുഴ നിവാസികളുടെ കൂട്ടായ്മ ആശ്രയം യു.എ.ഇ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സർവമത സമ്മേളനം ബിഷപ് കുര്യാക്കോസ് യുസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മുൻ മണിപ്പാൽ മസ്ജിദ് ഇമാം അഡ്വക്കറ്റ് മുഹമ്മദ് അസ്ലം റമദാൻ സന്ദേശം നൽകി. ഹൈന്ദവ ആചാര്യൻ ശ്രീകുമാർ അണ്ടൂർ മുഖ്യാതിഥിയായി.
ആശ്രയം യു.എ.ഇ പ്രസിഡന്റ് റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദീപു തങ്കപ്പൻ സ്വാഗതം പറഞ്ഞു. ആശ്രയം യു.എ.ഇ രക്ഷാധികാരി ഇസ്മായിൽ റാവുത്തർ, അമാന പ്രസിഡന്റ് അബ്ദുൽ റഹീം എന്നിവർ സംസാരിച്ചു. 23 ദിവസം നീണ്ട റമദാൻ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. രക്ഷാധികാരികളായ നെജി ജെയിംസ്, സുനിൽ പോൾ, ബേബി മടത്തിക്കുടിയിൽ, സ്പോർട്സ് കോഓഡിനേറ്റർ അനിൽകുമാർ, ഐ.ടി കോഓഡിനേറ്റർ അഭിലാഷ് ജോർജ്, ചാരിറ്റി കമ്മിറ്റി കൺവീനർ സമീർ പൂക്കുഴി, ആശ്രയം ട്രഷറർ ബഷീർ അപ്പാടത്ത്, വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ നെടുമണ്ണിൽ, അജാസ് അപ്പാടത്ത് ജിമ്മി കുര്യൻ, അനുര മത്തായി, മാർസോ മാർക്കോസ്, സജിമോൻ, ജോൺസൻ, കോയാൻ ലേഡീസ് വിങ് സെക്രട്ടറി ശാലിനി സജി, ട്വിങ്കിൾ വർഗീസ്, ബോബിൻ സ്കറിയ, ജാൻസ് മോൻ, ജിന്റോ പോൾ, വനിത വിങ് അംഗങ്ങളായ ഡോ. താര, തുഷാര, അജിത അനീഷ്, ഡോ. ഷീബ മുസ്തഫ, ഡോ. ഹീമ തുടങ്ങിയവർ നേതൃത്വം നൽകി. ഷാജഹാൻ പരീക്കണി നന്ദി പറഞ്ഞു.
ടി.എം.എ. അബൂദബി ഗ്ലോബല്‍
അബൂദബി: ട്രഡീഷനല്‍ മാര്‍ഷല്‍ ആര്‍ട്സ് അബൂദബി നേതൃത്വത്തില്‍ ഇഫ്താര്‍ സ്നേഹസംഗമം നടത്തി. ഇന്ത്യ, ഫിലിപ്പീന്‍സ്, ജോർഡന്, ശ്രീലങ്ക, അല്‍ജീരിയ, നേപ്പാള്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെ ടി.എം.എയുടെ വിവിധ ക്ലബില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. ടി.എം.എ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ശിഹാന്‍ മുഹമ്മദ് ഫായിസ് കണ്ണപുരം മുഖ്യപ്രഭാഷണം നടത്തി. ടി.എം.എ. ദുബൈ ചീഫ് സെബിസായി ചന്ദ്രന്, എൻജിനീയര്‍ മുഹമ്മദ് അല്ഗീറിയ, സെന്‍സായി ശാമില്‍, സെന്‍സായി റഈസ്, സെന്‍സായി ചന്ദ്രന്, സെന്‍സായി ഹാഷിം, സെന്‍സായി ഷമീര്‍ എന്നിവർ നേതൃത്വം നല്കി. ഡോ. ഫഹദ് സഖാഫി ചെട്ടിപ്പടി, ജുബൈര്‍ ആനക്കര, ഷുക്കൂര്‍ കണ്ണൂര്‍, മുനീര്‍, ഷാഫി, ഷെന്‍സീര്‍, ഫയാസ്, കരീം, സാദിഖ്, സജീര്‍, ദില്‍ഷാദ്, സുഹൈല്‍, ഷാഹിര്‍, നൗഫല്‍, അബ്ദുല്‍ അസീസ്, സെന്‍സായി റഈസ് എന്നിവർ സംസാരിച്ചു.
ജനത കൾചറൽ സെൻറർ ഇഫ്താർ
ഷാർജ: ജനത കൾചറൽ സെൻറർ സൗഹൃദ നോമ്പുതുറയും ഈസ്റ്റർ, വിഷു ആഘോഷവും സംഘടിപ്പിച്ചു. ഓവർസീസ് പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ സംസാരിച്ചു. പ്രവാസത്തിൽ എല്ലാ ആഘോഷങ്ങളെയും ചേർത്തുപിടിക്കാനും അതിൽ പങ്കാളികളാകാനും കഴിയുന്നത് ഏറെ ആഹ്ലാദം നൽകുന്നതാണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത കവി കെ. ഗോപിനാഥൻ പറഞ്ഞു.
രാജൻ കൊളാവിപ്പാലം അധ്യക്ഷത വഹിച്ചു. ടെന്നിസൻ ചേന്നപ്പള്ളി സ്വാഗതം പറഞ്ഞു. ബാബു വയനാട്, ഇ.കെ. ദിനേശൻ, സുരേന്ദ്രൻ, പ്രദീപ് കാഞ്ഞങ്ങാട്, ചന്ദ്രൻ, മധു, എന്നിവർ സംസാരിച്ചു. സുനിൽ തച്ചൻകുന്ന് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.