തൊഴിലാളികൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് പൊലീസ്
text_fieldsദുബൈ: സാമൂഹിക ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായി ദുബൈ പൊലീസ് തൊഴിലാളികൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. തലബാത്ത്-യു.എ.ഇയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിൽ 11,000 കിറ്റുകൾ വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. ദുബൈയിലെ നിയമങ്ങളെക്കുറിച്ചും പൊതു സുരക്ഷാനടപടികളെക്കുറിച്ചും സാമൂഹിക ബോധവത്കരണം വളർത്തുന്നതും സുരക്ഷ ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് ‘റമദാൻ അൽഖൈർ’ എന്ന് പേരിട്ട പദ്ധതി നടപ്പിലാക്കുന്നത്. അനുകമ്പ, ഐക്യദാർഢ്യം എന്നിങ്ങനെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി സുരക്ഷാ ബോധവത്കരണ വിഭാഗം ഡയറക്ടർ ബുത്തി അഹമ്മദ് ബിൻ ദർവിഷ് അൽ ഫലാസി പറഞ്ഞു.
പരിപാടികളിലൂടെ തൊഴിലാളികളിലേക്ക് സുരക്ഷയെ കുറിച്ച അവബോധം സൃഷ്ടിക്കാൻ സാധിക്കുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. പദ്ധതിയിൽ പൊലീസിനെ സഹായിക്കാൻ ഇതിനകം 74 സന്നദ്ധപ്രവർത്തകർ രംഗത്തുവന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.