വടക്കാഞ്ചേരി സുഹൃത് സംഘം ഇഫ്താർ
text_fieldsവടക്കാഞ്ചേരി സുഹൃത് സംഘം സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഒരുമിച്ചുകൂടിയവർ
ഷാർജ: യു.എ.ഇയിലെ വടക്കാഞ്ചേരി മേഖലയിലെ പ്രവാസികളുടെ ആഗോള കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃത് സംഘം ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടത്തിയ ഇഫ്താറിൽ ഉസ്താദ് ആരിഫ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. വടക്കാഞ്ചേരി സുഹൃത് സംഘം പ്രസിഡന്റ് അനൂപ് മേനോൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.എൻ. ബാബു ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു.
250ൽ പരം അംഗങ്ങൾ പങ്കെടുത്തു. ഇഫ്താർ കൺവീനർമാരായ ഖാസി, ഫൈസൽ, ജനറൽ സെക്രട്ടറി മനോജ് പള്ളത്ത്, ട്രഷറർ സജിത്ത് വലിയവീട്ടിൽ, ശ്രീഹരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.