വടകര എന്‍.ആര്.ഐ ഫോറം ഇഫ്താര്‍ സംഗമം
text_fieldsഅബൂദബി: വടകര എന്‍.ആര്.ഐ ഫോറം അബൂദബി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
അബൂദബി കേരള സോഷ്യല്‍ സെന്ററില്‍ അബൂദബി കമ്യൂണിറ്റി പൊലീസ് പ്രതിനിധി ആയിഷ, അഹല്യ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍ ഉമേഷ്, റജബ് കാര്‍ഗോ ഗ്രൂപ് എം.ഡി ഫൈസല്‍ കാരാട്ട്, ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് യോഗേഷ് പ്രഭു, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കൃഷ്ണ കുമാര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ലിറ്ററേച്ചര്‍ സെക്രട്ടറി കാസിം മാളിക്കണ്ടി, ലോക കേരളസഭാംഗം ബീരാന്‍കുട്ടി, ബാബു വടകര, ടി.കെ. സുരേഷ് കുമാര്‍, ജയകൃഷ്ണന് എന്നിവർ പങ്കെടുത്തു.
അബ്ദുല്‍ ബാസിത് കായക്കണ്ടി അധ്യക്ഷത വഹിച്ചു.ഫോറം സീനിയര്‍ അംഗങ്ങളായ എന്‍.കെ. കുഞ്ഞമ്മദ്, ഇന്ദ്ര തയ്യില്‍, രവീന്ദ്രന് മാസ്റ്റര്‍, ഇബ്രാഹീം ബഷീര്‍, ഭാരവാഹികളായ യാസര്‍ കല്ലേരി, രാജീദ് പട്ടേരി, ജാഫര്‍ തങ്ങള്‍ നാദാപുരം, ടി. മുകുന്ദന്, ഷാനവാസ്, ടി.കെ. സന്ദീപ്, സുനില്‍ മാഹി, എന്‍.ആര്. രാജേഷ്, നിഖില്‍ കാര്‍ത്തികപ്പള്ളി, എം.എം. രാജേഷ്, കെ.പി. ഹാരിസ്, മുഹമ്മദലി കുറ്റ്യാടി, സുഹ്റ കുഞ്ഞഹമ്മദ്, പൂര്‍ണിമ ജയകൃഷ്ണന്, ലമിന യാസര്‍ എന്നിവർ നേതൃത്വം നല്കി.
പി.സി.എഫ് ഇഫ്താർ സംഗമം
ദുബൈ: പീപ്ൾസ് കൾചറൽ ഫോറം ദുബൈ കമ്മിറ്റി ഇഫ്താർ സംഗമവും പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ രോഗശമനത്തിനായി പ്രാർഥന സദസ്സും സംഘടിപ്പിച്ചു. പി.സി.എഫ് നാഷനൽ കമ്മിറ്റി അംഗം ഖാലിദ് ബംബ്രാണ, പി.സി.എഫ് ഗ്ലോബൽ കോഓഡിനേഷൻ കമ്മിറ്റി അംഗം മുഹമ്മദ് മഅ്റൂഫ്, നാഷനൽ കമ്മിറ്റി ട്രഷറർ ഹകീം വാഴക്കാലായി, നാഷനൽ കമ്മിറ്റി ജോ. സെക്രട്ടറി ഇസ്മായിൽ ആരിക്കാടി തുടങ്ങിയവർ സംബന്ധിച്ചു. പി.സി.എഫ് ദുബൈ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല പൊന്നാനി, സെക്രട്ടറി അമീർ കൊഴിക്കര, ട്രഷറർ ശിഹാബ് മണ്ണഞ്ചേരി, ഭാരവാഹികളായ റഹീസ് കാർത്തികപ്പള്ളി, അസീസ് സേട്ട്, അഷ്റഫ് ആരിക്കാടി, ഷബീർ അകലാട്, മുനീർ നന്നാംപ്ര, റാഫി ആറ്റിങ്ങൽ, സുബൈർ കൊഴിക്കര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. അബ്ദുൽ ഗഫൂർ മൗലവി ഇടുക്കി പ്രാർഥന നിർവഹിച്ചു.
കേരള സാംസ്കാരിക വേദി ഇഫ്താര്‍ സൗഹൃദ സംഗമം
അബൂദബി: കേരള സാംസ്കാരിക വേദി അബൂദബിയില്‍ ഇഫ്താര്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു. മെഹര്ബാന് (ഐ.സി.സി), യൂസുഫ് (ലൈറ്റ് ടവര്‍), യൂനിസ്ഖാന് (സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ്), സാബിര്‍ (യൂത്ത് ഇന്ത്യ), യൂനുസ് ചുള്ളിയില്‍ (കമല സുരയ്യ സാംസ്കാരിക വേദി), മുഹമ്മദലി, നസീം ചേരൂര്‍, അഷ്റഫ്, ഷാഫി ചാലിയം, കുഞ്ഞിമരക്കാര്‍, സുധീര്‍ പാലക്കാട്, റഊഫ് നാലകത്ത്, ശറഫുദ്ദീന്‍ മുളയങ്കാവ് എന്നിവർ സംസാരിച്ചു. എ.എം. ഇബ്രാഹീം മോഡറേറ്ററായിരുന്നു. അബ്ദുറഷീദ് മാസ്റ്റര്‍ വിഷയം അവതരിപ്പിച്ചു.
'മാമോക്ക് യു.എ.ഇ' ഇഫ്താർ സംഗമം
ദുബൈ: മുക്കം എം.എ.എം.ഒ കോളജിന്റെ യു.എ.ഇയിലെ പൂർവ വിദ്യാർഥി കൂട്ടായ്മ 'മാമോക്ക് യു.എ.ഇ അലുമ്നി അസോസിയേഷൻ' ദുബൈ അൽ തവാർ പാർക്കിൽ ഇഫ്താർ വിരുന്നൊരുക്കി. അബൂദബി, അൽ ഐൻ, ഫുജൈറ, റാസൽഖൈമ തുടങ്ങി വിവിധ എമിറേറ്റുകളിൽനിന്നും കുടുംബസമേതം ഇരുന്നൂറിൽപരം പൂർവ വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുക്കാനെത്തി. വിവിധ കലാകായിക പരിപാടികൾ ഉൾക്കൊള്ളിച്ച് വിപുലമായ 'മാമോക്ക് യു.എ.ഇ ഫെസ്റ്റ്' സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അലി കൊടുവള്ളി, സി.ടി. അജ്മൽ ഹാദി, ഷമീർ വെട്ടിൽ, ഡാനിഷ് കാപ്പാട്, ഷാൻ മുഹമ്മദ്, നസ്റുല്ല കൊടിയത്തൂർ, റിയാസ് താമരശ്ശേരി, അജ്മ സലീം, അജ്നാസ്, ഇബ്രാഹിം ഫിറോസ്, നൗഷ ജലീൽ, അനിൽ ചോലയിൽ, അക്സർ വെള്ളേരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
കേരള സോഷ്യല്‍ സെന്റര്‍ ഇഫ്താര്‍ സംഗമം
അബൂദബി: കേരള സോഷ്യല്‍ സെന്റര്‍ അബൂദബി അംഗങ്ങള്‍ക്കും അഭ്യുദയ കാംക്ഷികള്ക്കുമായി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. വിവിധ സംഘടന പ്രതിനിധികള്‍, കമ്യൂണിറ്റി പൊലീസ്, വാണിജ്യ രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു. അബ്ദുല്ല ഫാറൂഖി പ്രഭാഷണം നടത്തി.
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് റോയ് ഐ. വര്‍ഗീസ്, ട്രഷറര്‍ ബാലചന്ദ്രന്, ആക്ടിങ് ജനറല്‍ സെക്രട്ടറി എം. ശശികുമാര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, വളന്റിയര്‍മാര്‍, വനിത കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
പി.ആര്.ഒ ഗ്രൂപ് ഇഫ്താര്‍ സംഗമം
അബൂദബി: അബൂദബിയില്‍ വിവിധ കമ്പനികളിലായി ജോലി ചെയ്തുവരുന്ന പി.ആര്.ഒമാര്‍ ഇഫ്താര്‍ സംഗമം നടത്തി. സീനിയര്‍ അംഗങ്ങളായ സയ്യിദ് അര്‍ഷദ് മഖ്ബൂല്‍, കബീര്‍, മുഹമ്മദ് തൗസീഫ്, യൂനുസ്, അബ്ദുല്‍ നാസര്‍, ഇസ്മായില്‍ അബൂബക്കര്‍, അബ്ദുല്‍ റഷീദ്, അബ്ദുല്‍ കാദര്‍, അമീര്‍ കല്ലമ്പലം, സാലിം വല്ലപ്പുഴ എന്നിവർ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.