Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്നേഹവിരുന്നൂട്ടി...

സ്നേഹവിരുന്നൂട്ടി ഇഫ്താർ; കുടുംബസംഗമങ്ങൾ സജീവം

text_fields
bookmark_border
സ്നേഹവിരുന്നൂട്ടി ഇഫ്താർ; കുടുംബസംഗമങ്ങൾ സജീവം
cancel
camera_alt

ഉ​മ്മു​ൽ​ഖു​വൈ​ൻ കെ.​എം.​സി.​സി നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

ദു​ബൈ: സം​ഘ​ട​ന​ക​ളു​ടെ കൂ​ടി​ച്ചേ​ര​ലു​ക​ൾ​ക്കു​പു​റ​മെ കു​ടും​ബ​സം​ഗ​മ​ങ്ങ​ളും ഇ​ഫ്താ​ർ വേ​ദി​ക​ളി​ൽ സ​ജീ​വ​മാ​കു​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ കു​ടും​ബ​ക്കാ​ർ ഇ​ട​ക്കി​ടെ കൂ​ടി​ച്ചേ​രു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡ്​ എ​ത്തി​യ​തോ​ടെ മു​ട​ക്കം വ​ന്നി​രു​ന്നു. തി​ര​ക്കേ​റി​യ ജീ​വി​ത​ത്തി​നി​ട​യി​ൽ സ​മ​യം കി​ട്ടാ​ത്ത​തും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ കൂ​ടി​ച്ചേ​ര​ലു​ക​ൾ​ക്ക്​ ത​ട​സ്സ​മാ​യി​രു​ന്നു. എ​ന്നാ​ൽ, കോ​വി​ഡി​ൽ​നി​ന്ന്​ അ​തി​ജീ​വി​ച്ച ഈ ​റ​മ​ദാ​നി​ൽ കു​ടും​ബ​സം​ഗ​മ​ങ്ങ​ളും സ​ജീ​വ​മാ​യി. ഇ​ഫ്താ​റി​നും രാ​ത്രി ന​മ​സ്കാ​ര​ങ്ങ​ൾ​ക്കു​ശേ​ഷ​വും ഒ​ത്തു​ചേ​ര​ലു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

→ വ​ട​ക​ര താ​ലൂ​ക്കി​ലെ കൂ​ട്ടു​കു​ടും​ബ​മാ​യ പാ​ലോ​ളി കു​ടും​ബാം​ഗ​ങ്ങ​ൾ ദു​ബൈ ഖി​സൈ​സി​ലെ പോ​ണ്ട് പാ​ര്‍ക്കി​ല്‍ ഒ​ത്തു​ചേ​ര്‍ന്നു. ആ​റ്​ ത​ല​മു​റ​ക​ളു​ടെ സം​ഗ​മ​വേ​ദി​യാ​യി ഈ ​കൂ​ട്ടാ​യ്മ മാ​റി. കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കാ​യു​ള്ള വി​പു​ല​മാ​യ ക​ര്‍മ പ​ദ്ധ​തി​ക​ളാ​ണ് അ​ണി​യ​റ ശി​ല്പി​ക​ള്‍ നാ​ട്ടി​ൽ ന​ട​ത്തി​വ​രു​ന്ന​ത്. പാ​ലോ​ളി കു​ടും​ബ​ത്തി​ന്‍റെ ബൃ​ഹ​ദ് പ​ദ്ധ​തി​യാ​യ 'പാ​ലോ​ളി ഫ്യൂ​ച്ച​ര്‍' പ​ദ്ധ​തി​യി​ല്‍ 50 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ച്​ പ​ലി​ശ ര​ഹി​ത വാ​യ്പ സ​ഹാ​യം ന​ട​ന്നു​വ​രു​ന്നു. നാ​ട്ടി​ൽ ന​ട​ക്കു​ന്ന എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് പാ​ലോ​ളി ഫാ​മി​ലി യു.​എ.​ഇ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ റ​ഫീ​ഖ് പാ​ലോ​ള്ള​തി​ൽ, മു​ഹ​മ്മ​ദ് തെ​ക്ക​യി​ൽ, വി.​എം. ന​വാ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു. സം​ഗ​മം ജ​മാ​ൽ മൗ​ല​വി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. തെ​ക്ക​യി​ല്‍ മു​ഹ​മ്മ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ ആ​നാ​റ​ത്ത് അ​മ്മ​ദ് ഹാ​ജി, ല​ത്തീ​ഫ് കാ​യ​ക്കൂ​ൽ, ജ​ലീ​ൽ ക​ണ്ണം​കു​ന്ന​ത്ത്, കെ.​കെ. ഷം​ജി​ദ്, സ​ബീ​ർ പാ​ലോ​ള്ള​തി​ൽ, തെ​ക്ക​യി​ൽ നാ​സ​ർ, അ​ഷ്റ​ഫ് അ​വ​ള്ളോ​ട്ട്, അ​ൻ​ഷി​ദ് കു​യി​മ്പി​ൽ, സ​ലാം പു​ത്ത​ൻ പു​ര​യി​ൽ, കെ.​പി. ഉ​മ്മ​ർ, ടി.​കെ. ല​ത്തീ​ഫ്, കെ.​പി. റ​ഷീ​ദ്, സി​റാ​ജ് കാ​ക്കു​നി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

→ കാ​സ​ർ​കോ​ട്​ തൃ​ക്ക​രി​പ്പൂ​ർ ആ​സ്ഥാ​ന​മാ​യ കു​ടും​ബ കൂ​ട്ടാ​യ്മ​യാ​യ മ​ജ്​​ലി​സെ ഹ​സ​ൻ യു.​എ.​ഇ ചാ​പ്റ്റ​ർ ദു​ബൈ​യി​ൽ 'ഇ​ഫ്താ​ർ മ​ജ്​​ലി​സ്' എ​ന്ന പേ​രി​ൽ ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി. കു​ടും​ബ​ത്തി​ന​ക​ത്തെ ക​ലാ സാം​സ്കാ​രി​ക, ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, പാ​ർ​പ്പി​ട, കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തോ​ടൊ​പ്പം സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ത്തി​നു പു​റ​ത്തും നി​ര​വ​ധി ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന എ​ൻ​ജി​നീ​യ​ർ സ​ലാ​ഹു​ദ്ദീ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​ണ് ഈ ​കൂ​ട്ടാ​യ്മ. നാ​ട്ടി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ചു​വ​ടു​പി​ടി​ച്ച് പ​ല ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും യു.​എ.​ഇ​യി​ലും ന​ട​പ്പാ​ക്കു​ന്നു. സ​മീ​ർ ഹ​സ്സ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ൻ​ജി. സ​ലാ​ഹു​ദ്ദീ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി എ​ല്ലാ പ്ര​ഭാ​ത​ങ്ങ​ളി​ലും പ​രി​ഭാ​ഷ​യോ​ടു​കൂ​ടി ഖു​ർ​ആ​ൻ അ​വ​ത​രി​പ്പി​ച്ചു വ​രു​ന്ന താ​ജു​ദ്ദീ​ൻ ച​ന്തേ​ര​യെ ആ​ദ​രി​ച്ചു. ശാ​ഹു​ൽ ഹ​മീ​ദ്, ഫി​നാ​സ് കോ​ട്ട​പ്പു​റം, റാ​ഷി​ദ് പി​ലാ​വ​ള​പ്പ്, അ​സ്​​ലം, അ​ന​സ് ഉ​ടു​മ്പു​ന്ത​ല, സ​ഫ്​​വാ​ൻ സ​ലാം, ഫ​വാ​സ് മു​സ്ത​ഫ, ഇ​ഹ്സാ​ൻ, സ​ഹ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​ൽ സ​ലാം സു​ലൈ​മാ​ൻ ന​ന്ദി പ​റ​ഞ്ഞു.

→ മ​ണ്ണാ​ർ​ക്കാ​ട് എം.​ഇ.​എ​സ് ക​ല്ല​ടി കോ​ള​ജി​ലെ യു.​എ.​ഇ​യി​ലു​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ എം.​ഇ.​എ​സ് ക​ല്ല​ടി​യ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. 'ലെ​റ്റ്‌​സ് ഇ​ഫ്താ​ർ' എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത പ​രി​പാ​ടി​യി​ൽ യു.​എ.​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്നു​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ത്തു. എം.​ഇ.​എ​സ് ക​ല്ല​ടി​യ​ൻ​സ് യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ നൗ​ഫ​ൽ കാ​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​എ.​ഇ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ന​ഹ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ക്കാ​ഫ് പ്ര​സി​ഡ​ന്‍റ്​ പോ​ൾ ജോ​സ​ഫ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ. ഹാ​ഷി​ക്ക് തൈ​ക്ക​ണ്ടി തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. കോ​ള​ജ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ലോ​ഗോ പ്ര​കാ​ശ​നം മു​ഖ്യാ​തി​ഥി​ക​ൾ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. എം.​ഇ.​എ​സ് ക​ല്ല​ടി​യ​ൻ​സ് യു.​എ.​ഇ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ നെ​യ്യ​പ്പാ​ട​ത്ത് സ്വാ​ഗ​ത​വും ഫ​സീ​ല നി​സാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.


എം.​ഇ.​എ​സ് ക​ല്ല​ടി​യ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

→ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പാ​ല​ച്ചി​റ നി​വാ​സി​ക​ളു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ പാ​ല​ച്ചി​റ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ദു​ബൈ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്‌​താ​ർ സം​ഗ​മം ന​ട​ത്തി. ഗോ​ൾ​ഡ​ൻ വി​സ ല​ഭി​ച്ച പി.​ഡ​ബ്ല്യു.​എ മു​ഖ്യ ര​ക്ഷാ​ധി​കാ​രി മ​നാ​ഫ് ഹ​നീ​ഫ​യെ ആ​ദ​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യി സ​ജാ​ദ് ഹ​ക്കിം (പ്ര​സി.), ഫാ​മി ഷം​സു​ദ്ദീ​ൻ (സെ​ക്ര.), ജ​സീം ജ​ലീ​ൽ(​ട്ര​ഷ.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

→ ഉ​മ്മു​ൽ​ഖു​വൈ​ൻ കെ.​എം.​സി.​സി നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ഇ​ഫ്താ​ർ, കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മ​ത, സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ത്തു. ഉ​സ്താ​ദ് ക​ബീ​ർ അ​മാ​നി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. യു.​എ.​ക്യു കെ.​എം.​സി.​സി ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ റാ​ഷി​ദ് പൊ​ന്നാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്ക്ക​ർ അ​ലി തി​രു​വ​ത്ര സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ബൂ​ബ​ക്ക​ർ ഹാ​ജി ചി​ത്താ​രി, യു.​എ.​ക്യു ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ സ​ജ്ജാ​ദ് സ​ഹീ​ർ, ദാ​സ​ൻ, ശം​സു​ദ്ദീ​ൻ, ഹ​മീ​ദ് ഹാ​ജി, അ​ശ്റ​ഫ് ചി​ത്താ​രി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. എം.​ബി. മു​ഹ​മ്മ​ദ്, കോ​യ​കു​ട്ടി പു​ത്ത​ന​ത്താ​ണി, സൈ​നു​ദ്ദീ​ൻ ചി​ത്താ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

→ തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സ്റ യു.​എ.​ഇ ക​മ്മി​റ്റി​യു​ടെ ഇ​ഫ്താ​ർ സം​ഗ​മം ശ​നി​യാ​ഴ്ച നാ​ദ് അ​ൽ ഹ​മ​ർ ത്വ​യ്‌​ബ വി​ല്ല​യി​ൽ ന​ട​ക്കും. പി.​കെ. ബാ​വ ദാ​രി​മി, ഹു​സൈ​ൻ ത​ങ്ങ​ൾ വാ​ടാ​ന​പ്പ​ള്ളി, അ​ബൂ​ബ​ക്ക​ർ സ​ഖാ​ഫി, ഹൈ​ദ്രോ​സ് ത​ങ്ങ​ൾ കൂ​ട്ടാ​യി, ഖാ​ദ​ർ ജ​ലാ​ൽ, ഹാ​രി​സ് മ​തി​ല​കം, ബാ​ദു​ഷ സു​ൽ​ത്താ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meet
News Summary - ifthar meets in uae
Next Story