നിത്യേന 700 പേർക്ക് ഇഫ്താർ; റമദാൻ നിലാവായി സജി ചെറിയാൻ
text_fieldsഫുജൈറ: പുണ്യമാസത്തിൽ കാരുണ്യക്കവാടം തുറന്ന് സജി ചെറിയാൻ. വരുമാനം കുറഞ്ഞ 700 പേർക്ക് നിത്യേന ഇഫ്താറൊരുക്കി യാണ് ക്രിസ്ത്യനായ സജി ദാനധർമത്തിെൻറയും മതസൗഹാർദത്തിെൻറയും സന്ദേശം ഉയർത്തിപ്പിടിക്കുന്നത്. ജോലിക്ക ് ശേഷം തൊഴിലാളികൾക്ക് ഒന്നിച്ച് കൂടാനും അവർക്കിടയിൽ സഹാനുഭൂതി വളരാനും ഇഫ്താർ പദ്ധതി സഹായിക്കുന്നതായി ബിസിനസുകാരനായ സജി പറയുന്നു. പദ്ധതിയിലേക്ക് നിരവധി മനുഷ്യ സ്നേഹികൾ സഹായം വാഗ്ദാനം ചെയ്തെങ്കിലും ചെലവ് സ്വയം വഹിക്കാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം മുസ്ലിം തൊഴിലാളികൾക്ക് വേണ്ടി സജി 13 ലക്ഷം ദിർഹം ചെലവിൽ മസ്ജിദ് നിർമിച്ചിരുന്നു. ഫുജൈറയിൽ 53ഒാളം കമ്പനികളിലെ ജീവനക്കാർ താമസിക്കുന്ന അൽ ഹെയ്ൽ ഇൻഡസ്ട്രിയൽ ഏരിയയിലാണ് പള്ളി നിർമിച്ചിരുന്നത്. മറിയം ഉമ്മ് ഇൗസ എന്ന പേരിലുള്ള പള്ളിക്ക് അകത്ത് 250 പേർക്കും പള്ളിയങ്കണത്തിൽ 700 പേർക്കും നമസ്കരിക്കാം. 20ഒാളം ദിർഹം നൽകി ദൂരെ സ്ഥലങ്ങളിലേക്ക് നമസ്കരിക്കാൻ പോയിരുന്ന തൊഴിലാളികൾക്ക് ഇൗ പള്ളി ഏറെ അനുഗ്രഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.