യാത്രക്കാർക്ക് ഇഫ്താർ മധുരം നൽകി ഡ്യൂൺസ് സ്കൂൾ വിദ്യാർഥികൾ
text_fieldsഅബൂദബി: നോമ്പ് തുറക്കാൻ സമയമായിട്ടും താമസ സ്ഥലത്തോ ഭക്ഷ്യകേന്ദ്രങ്ങളിലോ എത്താൻ കഴിയാത്ത യാത്രക്കാർക്ക് ഇഫ്താറിെൻറ മാധുര്യവുമായി വിദ്യാർഥികൾ. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെയാണ് അബൂദബി മുസഫയിലെ ഡ്യൂൺസ് ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥികൾ സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും നറുപുഞ്ചിരിയുമായി ഭക്ഷണ വിതരണം നടത്തുന്നത്. മുസഫയിലെ ഗതാഗത സിഗ്നലുകളിലും സമീപ പ്രദേശങ്ങളിലുമാണ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നത്.
റമദാൻ അവസാനിക്കുേവാളം എല്ലാ വ്യാഴാഴ്ചയും നടത്തുന്ന ഇഫ്താർ കിറ്റ് വിതരണം റമദാൻ ഒന്നായ മേയ് 17ന് തന്നെ തുടങ്ങി. ‘ഡ്യൂൺസ് വി കെയർ ചാരിറ്റി ഡ്രൈവി’െൻറ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.1000 പായ്ക്കുകളാണ് ആദ്യ ദിവസം വിതരണം ചെയ്തത്. ഡ്യൂൺസ് ഇൻറർനാഷനൽ സ്കൂൾ പ്രധാനാധ്യാപകൻ പരംജിത് അഹ്ലുവാലിയ നേതൃത്വം നൽകി.
വിദ്യാർഥികളും രക്ഷിതാക്കളും സ്കൂൾ ജീവനക്കാരും നിർമിക്കുന്ന പരിസ്ഥിതി സൗഹൃദ കിറ്റുകളിലാണ് ഭക്ഷണ വിതരണം. ഇതിനായി കഴിഞ്ഞ ദിവസം സ്കൂൾ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി രക്ഷിതാക്കൾ പെങ്കടുത്തു. രക്ഷിതാക്കളും വിദ്യാർഥികളും വലിയ സഹകരണമാണ് ഇൗ സംരംഭത്തോട് കാണിക്കുന്നതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. അബൂദബി നഗരസഭയുടെ പ്രത്യേക അനുമതിയോടെയാണ് ഇഫ്താർ കിറ്റ് വിതരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.