ഇഫ്താർ കൂടിച്ചേരലുകളിലും പത്തിലധികം പേർ വേണ്ട
text_fieldsദുബൈ: നിലവിലുള്ള നിയന്ത്രണങ്ങളിൽ അൽപം അയവുവരുത്തി ദേശീയ അണുനശീകരണ പദ്ധതിയു ടെ സമയം പരിഷ്കരിച്ച സാഹചര്യത്തിൽ ദുബൈയിലെ താമസക്കാരും സന്ദർശകരും ചില നിർദേശ ങ്ങൾ പാലിക്കണമെന്ന് അധികൃതർ. വിശുദ്ധ റമദാൻ മാസത്തിൽ പൗരന്മാർക്കും താമസക്കാർക്ക ും സൗകര്യമൊരുക്കുന്നതിെൻറ ഭാഗമായാണ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സഹകരണ സംഘങ്ങൾ, പലചരക്ക് കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഫാർമസികൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും. മാംസം, പച്ചക്കറികൾ, പഴങ്ങൾ, റോസ്റ്ററികൾ, മില്ലുകൾ, മത്സ്യം, കോഫി, ചായ, പരിപ്പ് വ്യാപാരികൾ, മധുരപലഹാരങ്ങളും ചോക്ലേറ്റുകളും എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രാവിലെ ആറു മുതൽ രാത്രി 10 മണി വരെ പ്രവർത്തിക്കാൻ അനുവാദമുണ്ട്.
പ്രവർത്തിക്കാൻ അനുമതിയുള്ള എല്ലാ കടകളും കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം ഉൗന്നിപ്പറഞ്ഞു. ഷോപ്പുകളിൽ ഉൾക്കൊള്ളാവുന്നതിെൻറ 30 ശതമാനം പേരെ മാത്രമേ പർച്ചേസിന് അനുവദിക്കാവൂ. ഉപഭോക്താക്കൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഫേസ് മാസ്കുകൾ ധരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം.
അടിയന്തര സാഹചര്യങ്ങളിലല്ലാതെ വീടുകളിൽനിന്ന് ഇറങ്ങരുതെന്നും പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും നന്മക്കായി വീട്ടിൽ നിൽക്കണമെന്നും അധികാരികൾ ജനങ്ങളോട് അഭ്യർഥിച്ചു. വിശുദ്ധ റമദാനിലെ ഒത്തുചേരലുകൾ സംബന്ധിച്ചും കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. റമദാനിലെ ഇഫ്താർ, സുഹൂർ ഒത്തുചേരലുകൾ കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും മാത്രമായി പരിമിതപ്പെടുത്തണം. പത്തിൽ കൂടുതൽ ആളുകളുടെ ഒത്തുചേരലുകൾ അനുവദനീയമല്ല. ഹസ്തദാനം, ആലിംഗനം എന്നിവ പോലുള്ള ശാരീരിക സമ്പർക്കം കർശനമായും ഒഴിവാക്കണം. ഭക്ഷണം വീടിന് പുറത്തുള്ള ഏതെങ്കിലും വ്യക്തിക്ക് നേരിട്ട് നൽകരുത്. പകരം അംഗീകൃത ചാരിറ്റി ബോഡികളിലൂടെ മാത്രമേ സംഭാവന നൽകാവൂ. ഭക്ഷണം പങ്കിട്ട് കഴിക്കുന്നതും ഒഴിവാക്കണം. റമദാനിൽ പ്രാർഥനക്കായി ഒത്തുചേരുന്നത് അനുവദിക്കില്ല. സംഘം ചേർന്ന് നടത്തുന്ന പ്രാർഥനകൾ വീട്ടിനകത്ത് മാത്രമേ നടത്താവൂവെന്നും നിർദേശങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.