ദിവസവും 35,000 പേർക്ക് ഇഫ്താർ വിരുന്നൊരുക്കി ദാറുൽ ബിർ
text_fieldsദുബൈ: വിശുദ്ധ മാസത്തിൽ പള്ളികളെയും റമദാൻ ടെൻറുകളെയും ആശ്രയിച്ചു കഴിഞ്ഞിരുന്ന പതി നായിരക്കണക്കിന് തൊഴിലാളികൾക്കും താഴ്ന്ന വരുമാനക്കാർക്കും കരുതലൊരുക്കി ദുബൈ യിലെ പ്രമുഖ ജീവകാരുണ്യ കൂട്ടായ്മയായ ദാറുൽ ബിർ. പ്രതിദിനം 35,000 പേർക്കാണ് കൂട്ടായ്മ ഇഫ്താർ വിരുന്നൊരുക്കുന്നത്. പാകം ചെയ്ത ഭക്ഷണം പാക്കുകളിലാക്കി വീടുകളിലും ലേബർ ക്യാമ്പുകളിലുമെത്തിച്ചാണ് വിലക്ക് നിലനിൽക്കുന്ന കാലത്ത് ദാറുൽ ബിർ വളൻറിയർമാർ സഹജീവികളുമായി സ്നേഹം പങ്കിടുന്നത്. അൽ ഖൂശിലെ ലെ മോഡേൺ ബേക്കറിയിൽ പാകം ചെയ്താണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ജബൽ അലി, സോനാപൂർ, അൽ ഖൂസ്, ദുബൈ ഇൻവെസ്റ്റ്മെൻറ് പാർക്ക് എന്നിവിടങ്ങളിലെ തൊഴിലാളികൾക്കും കുറഞ്ഞ വേതനക്കാർക്കുമാണ് വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ പാക്ക് ചെയ്ത് എത്തിക്കുന്നത്.
ഇതുവരെ, 35,000 തൊഴിലാളികൾക്ക് ദിവസേന ഭക്ഷണം എത്തിക്കുന്ന പദ്ധതി വിപുലീകരിച്ച് 60,000 പേരിലേക്ക് എത്തിക്കാനുള്ള തയാറെടുപ്പിലാണ് ദാറുൽ ബിർ. ദാറുൽ ബിർ സൊസൈറ്റിയുടെ മാനുഷികപ്രവർത്തനങ്ങളിൽ പ്രധാന ആകർഷണം ദരിദ്രർക്ക് ഭക്ഷണം നൽകുക എന്നതാണ്. നിലവിലെ സാഹചര്യങ്ങളിൽ ദുരിതമനുഭവിക്കുന്ന തൊഴിലാളികളെ സഹായിക്കുകയെന്ന നമ്മുടെ കടമയാണെന്ന് ദാറുൽ ബിർ സോഷ്യൽ സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഹിഷാം അൽ സഹ്റാനി പറഞ്ഞു. സാനിറ്റൈസർ, ഫേസ് മാസ്ക്, സോപ്പ്, ടൂത്ത് പേസ്റ്റുകൾ, ടൂത്ത് ബ്രഷുകൾ എന്നിവ അടങ്ങിയ ശുചിത്വ കിറ്റുകളും സംഘടന തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നുണ്ട്. വിലക്ക് തുടരുന്നതിനാൽ വ്രതകാലം എങ്ങനെ കഴിച്ചുകൂട്ടുെമന്ന് ആശങ്കപ്പെട്ടിരുന്ന ആയിരങ്ങൾക്ക് വലിയ ആശ്വാസമാണ് ദാറുൽ ബിർ നടത്തുന്ന ഇൗ സേവനപ്രവർത്തനം പകർന്നുനൽകിയതെന്ന് അൽഖൂസിലെ ഒരു ലേബർ അക്കമഡേഷൻ സൂപ്പർവൈസർ പറഞ്ഞു. വീട്ടുപടിക്കൽ ഭക്ഷണമെത്തുന്നതിനാൽ പുറത്തിറങ്ങി വൈറസ് ബാധിക്കുമോ എന്ന ആശങ്കയില്ല. മാത്രമല്ല, തൊഴിലാളികൾക്ക് സന്തോഷകരമായി വിശുദ്ധമാസത്തിൽ മുഴുകാനും കഴിയുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.