ഓണാഘോഷം കെങ്കേമമാക്കി ‘ഇഗ്സ’
text_fieldsദുബൈ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവൺമെന്റ് പോളി ടെക്നിക് കോളജ് ഷൊർണൂർ യു.എ.ഇ അലുമ്നി ‘ഇഗ്സ’യുടെ പതിനാറാമത് ഓണാഘോഷം ‘ഒന്നായ് ഓണം’ എന്ന പേരിൽ ദുബൈ ഖിസൈസിലെ ക്രസന്റ് ഇംഗ്ലീഷ് സ്കൂളിൽ നടന്നു. പൂക്കളമത്സരത്തോടെ ആരംഭിച്ച ചടങ്ങിൽ പൂർവ വിദ്യാർഥികളും കുടുംബാംഗങ്ങളുമായി എഴുനൂറോളം പേർ പങ്കെടുത്തു.
ഐ.പി.ടിയിലെ റിട്ട. എച്ച്.ഒ.ഡി ജയലക്ഷ്മി ടീച്ചറും ഹോട്പാക്ക് മാനേജിങ് ഡയറക്ടർ അബ്ദുൽ ജബ്ബാർ പി.ബിയും വിശിഷ്ടാതിഥികളായിരുന്നു.
സോന പേപ്പേഴ്സ് എം.ഡി വിക്രാന്ത് ഛബ്ര, വിക്ടറി പ്രിന്റിങ് പ്രസ് എം.ഡി സിനോജ് ജോർജ് തുടങ്ങിയവരും പങ്കെടുത്തു. പ്രമോദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജോൺസൻ കാനം, ആനന്ദ്, അൻസിൽ, അനീഷ് വി. ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.
ചെണ്ടമേളവും ഘോഷയാത്രയും മാവേലിയും ഓണസദ്യയും വടംവലിയുമായി ഗൃഹാതുര സ്മരണകളെ പ്രവാസനാട്ടിലേക്ക് അതേപടി പറിച്ചുനട്ടാണ് ആഘോഷം കെങ്കേമമാക്കിയത്. സിമി അവതാരികയായ പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും ഗാനങ്ങളും സിനിമാറ്റിക് ഡാൻസുകളും തിരുവാതിരക്കളിയും കൂടാതെ സീ കേരളം സരിഗമ സീസൺ 1 വിജയികളായ ലിബിൻ സ്കറിയ, ശ്രീജിഷ് സുബ്രഹ്മണ്യൻ, ശ്വേത അശോക് എന്നിവരുടെ മ്യൂസിക്കൽ നൈറ്റും സ്റ്റുഡിയോ 19 ടീമിന്റെ ഡാൻസും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.