ഇഗ്‌സ വാർഷിക ആഘോഷം സംഘടിപ്പിച്ചു
text_fieldsദുബൈ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്‍റിങ് ടെക്നോളജി ആൻഡ് ഗവണ്മെന്‍റ് പോളിടെക്‌നിക് കോളജ് ഷൊർണൂരിന്‍റെ യു.എ.ഇ അലുമ്നി ആയ ഇഗ്‌സയുടെ പതിനേഴാം വാർഷിക ആഘോഷം ‘ഇഗ്‌സ ഫെസ്റ്റ് 2024’ എന്ന പേരിൽ ദുബൈ ഊദ് മെത്തയിലെ പാകിസ്താൻ അസോസിയേഷൻ ഹാളിൽ നടന്നു. രാവിലെ പത്തു മുതൽ നാലുമണി വരെ അലുംനി അംഗങ്ങളുടെ വിവിധ കലാ പരിപാടികളും മത്സരങ്ങളും വേദിയിൽ അരങ്ങേറി.
വൈകീട്ട് അഞ്ചിന് നടന്ന പൊതുപരിപാടിയിൽ ദുബൈ ചേംബർ ഓഫ് കോമേഴ്‌സ് പ്രിന്‍റിങ് ആൻഡ് പബ്ലിഷിങ് ബിസിനസ് ഗ്രൂപ്പ് ചെയർമാനായ മുഹമ്മദ് അൽ ഹാഷിമി, സോന സിഗ്നേച്ചർ പേപ്പർസ് മാനേജിങ് ഡയറക്ടർ വിക്രാന്ത് ചബ്ര എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. പ്രിന്‍റിങ് ആൻഡ് പബ്ലിഷിങ് മേഖലയിലെ പ്രശസ്തരായ സംരംഭകർ പങ്കെടുത്ത പരിപാടിയിൽ ഇഗ്‌സ സെക്രട്ടറി അൻസിൽ ആന്‍റണി സ്വാഗതം പറഞ്ഞു.
പ്രോഗ്രാം കൺവീനർമാരായ ഗിരീഷ്, അഖിൽ, രശ്മി ആനന്ദ്, സുധീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രശസ്ത മ്യൂസിക് ബാൻഡ് ‘ആൽമരം’ അവതരിപ്പിച്ച സംഗീതനിശ സന്ദർശകരിൽ വിസ്മയം തീർത്തു. ഇന്ദ്രി ബാൻഡിന്‍റെ ചെണ്ടമേളവും വ്യത്യസ്ത അനുഭവം സമ്മാനിക്കുന്നതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.