നിയമവിരുദ്ധ കുടിയേറ്റം; അന്താരാഷ്ട്ര കുറ്റവാളികൾ പിടിയിൽ
text_fieldsദുബൈ: യൂറോപ്യൻ രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റത്തിന് നേതൃത്വം നൽകുന്ന അന്താരാഷ്ട്ര കുറ്റവാളികളുടെ സംഘം പിടിയിൽ.
വിവിധ രാജ്യക്കാരായ കുറ്റവാളികളെ പിടികൂടിയത് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ്(ജി.ഡി.ആർ.എഫ്.എ) അധികൃതരാണ് വെളിപ്പെടുത്തിയത്. കുറ്റവാളികളെ നിരന്തരമായി നിരീക്ഷിക്കുന്ന സംവിധാനം ഉപയോഗപ്പെടുത്തിയാണ് പ്രതികളെ കണ്ടെത്തിയത്.
നിയമവിരുദ്ധ കുടിയേറ്റത്തിന് നേതൃത്വം നൽകുന്ന സംഘം യു.എ.ഇയിൽ എത്തിയതു മുതൽ അധികൃതർ നിരീക്ഷണം തുടങ്ങിയിരുന്നു. രാജ്യത്തെ ഒരു വിമാനത്താവളം വഴി ഇവർ നിയമവിരുദ്ധ കുടിയേറ്റത്തിന് സഹായിക്കുന്നതായി ജി.ഡി.ആർ.എഫ്.എക്ക് രഹസ്യവിവരവും ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം നടത്തിയശേഷം ആഭ്യന്തര മന്ത്രാലയത്തിന് വിവരം കൈമാറി.
തുടർന്ന് വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് കുറ്റവാളികളെ പിടികൂടിയത്. സംഭവത്തിൽ പങ്കാളികളായ എല്ലാ കുറ്റവാളികളെയും പിടികൂടിയിട്ടുണ്ട്. ഇവരെ പിന്നീട് അബൂദബി പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു.
സുരക്ഷക്ക് ഏറ്റവും ഉയർന്ന മുൻഗണനയാണ് നൽകിവരുന്നതെന്നും കുറ്റവാളികളെ കണ്ടെത്തുന്നതിന് നിലവിലെ സൂക്ഷ്മ നിരീക്ഷണ സംവിധാനം വലിയ രീതിയിൽ സഹായകരമാണെന്നും ജി.ഡി.ആർ.എഫ്.എ ജനറൽ ഡയറക്ടറേറ്റ് ഡയറക്ടർ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.