നിയമവിരുദ്ധമായി ഓവർടേക്ക് ചെയ്താൽ 3,000 ദിർഹം വരെ പിഴ
text_fieldsഅജ്മാന്: എമിറേറ്റിലെ റോഡുകളില്‍ നിയമവിരുദ്ധമായി ഓവര്‍ടേക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ശിക്ഷ കര്‍ശനമാക്കി. മൂന്ന് തെറ്റായ ഓവർടേക്കിങ് രീതികൾക്ക് കടുത്ത പിഴ ഈടാക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ട്രക്ക് മറികടക്കുന്നത് നിരോധിച്ച സ്ഥലത്ത് ഓവർടേക്ക് ചെയ്യുന്നവര്‍ക്ക് 3,000 ദിർഹം പിഴയും ഒരു വർഷത്തെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഷനും ശിക്ഷയായി ലഭിക്കും.
റോഡിന്റെ വശങ്ങളില് രേഖപ്പെടുത്തിയിട്ടുള്ള മഞ്ഞവര മറികടന്ന് ഓവര്‍ടേക്ക് ചെയ്താല്‍ 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയന്റ് പിഴയും ലഭിക്കും. അപകടകരമായ രീതിയില്‍ റോഡില്‍ ഓവര്‍ടേക്ക് ചെയ്താല്‍ 600 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയൻറും ചുമത്തും. കൂടാതെ കുറ്റത്തിന്റെ തോതനുസരിച്ച് ബ്ലാക്ക് പോയന്റുകളുടെ എണ്ണവും വർധിക്കാം എന്ന് പൊലീസ് വ്യക്തമാക്കി. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായി ‘നോ ടു റോങ് ഓവർടേക്കിങ്’ എന്ന തലക്കെട്ടിൽ നടക്കുന്ന ബോധവത്കരണ കാമ്പയിന്റെ ഭാഗമായാണ് ഇക്കാര്യം അധികൃതർ അറിയിച്ചത്. ഓവർടേക്കിങ് നിയമങ്ങൾ പാലിക്കാത്തത് ജീവൻ അപകടത്തിലാക്കുന്ന ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ ലെഫ്. കേണൽ സെയ്ഫ് അബ്ദുല്ല അൽ ഫലാസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.