നിയമം ലംഘിച്ച സലൂണുകളും ബ്യൂട്ടി പാര്‍ലറുകളും അടച്ചുപൂട്ടി
text_fieldsഅബൂദബി: നിയമലംഘനം നടത്തിയ സലൂണുകളും ബ്യൂട്ടി പാര്‍ലറുകളും അബൂദബി മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനകളില്‍ നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കാണ് പൂട്ടുവീണത്. ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നിലവാരം കുറഞ്ഞ വസ്തുക്കള്‍ സലൂണുകളിലും ബ്യൂട്ടിപാര്‍ലറുകളിലും ഉപയോഗിക്കുന്നുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനുവേണ്ടിയാണ് അധികൃതര്‍ വ്യാപകമായ പരിശോധനകള്‍ക്കു തുടക്കംകുറിച്ചത്.
കാലാവധി കഴിഞ്ഞ സൗന്ദര്യവര്‍ധക വസ്തുക്കളോ അപകടകരമായ രാസവസ്തുക്കളോ ഉപയോഗിക്കുകയോ വൃത്തിഹീനമായ നടപടികളോ ഉണ്ടാവരുതെന്ന് മുനിസിപ്പല്‍ അധികൃതര്‍ സലൂണുകള്‍ക്കും ബ്യൂട്ടിപാര്‍ലറുകള്‍ക്കും നിര്‍ദേശം നല്കി.ലേബല്‍ ഇല്ലാത്ത ഹെര്‍ബല്‍ ഉല്പന്നങ്ങളും കാലാവധി കഴിഞ്ഞ സൗന്ദര്യവര്‍ധകവസ്തുക്കളും സൂക്ഷിക്കരുത്. ബ്ലാക്ക് ഹെന്നയോ അല്ലെങ്കില്‍ ഡൈയോ സലൂണുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നതായും ഉപകരണങ്ങള്‍ വൃത്തിരഹിതമാണെന്നും നേരത്തേ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. നിയമലംഘനം നടത്തരുതെന്ന മുന്നറിയിപ്പ് നല്കിയ ഉദ്യോഗസ്ഥര്‍ ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.