Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.എം.ജി വേൾഡ് അഞ്ചാം...

ഐ.എം.ജി വേൾഡ് അഞ്ചാം വാർഷികം 23മുതൽ 27വരെ

text_fields
bookmark_border
ഐ.എം.ജി വേൾഡ് അഞ്ചാം വാർഷികം 23മുതൽ 27വരെ
cancel

ദുബൈ: ദുബൈയിലെ ഏറ്റവും വലിയ ഇൻഡോർ അമ്യൂസ്​മെൻറ്​ പാർക്കുകളിലൊന്നായ ഐ.എം.ജി വേൾഡ്​സ്​ ഓഫ്​ അഡ്വൻഞ്ചർ അഞ്ചാം വാർഷികാഘോഷം തിങ്കളാഴ്​ച മുതൽ ആരംഭിക്കും. ആഗസ്​ത്​ 27വരെ നീണ്ടുനിൽക്കുന്ന ആഘോഷത്തി​െൻറ ഭാഗമായി അതിഥികൾക്ക്​ ആനന്ദം പകരാനായി വിവിധ പരിപാടികളാണ്​ ഒരുക്കിയിട്ടുള്ളത്​.


അഞ്ചാം വാർഷികം പ്രമാണിച്ച്​ അഞ്ച്​ അഡ്വഞ്ചർ സോണുകളാണ്​ ഒരുക്കിട്ടുള്ളത്​. തുടർച്ചയായി നടക്കുന്ന സംഗീതപരിപാടികളിൽ യൂറോപ്യൻ, മെക്​സികൻ, ബോളിവുഡ്​ സംഗീതജ്ഞരും നർത്തകരും പ​ങ്കെടുക്കും. എല്ലാ പ്രായത്തിലുള്ളവർക്കും ഉപകാരപ്പെടുന്ന വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്​. ഐ.എം.ജി റീട്ടയ്​ൽ ഔട്​ലെറ്റിൽ 5-55ശതമാനം വിലക്കുറവും അഞ്ചാംവാർഷിക സ്​പെഷൽ ടീ ഷർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്​. 27ാം തിയ്യതി രാത്രി 11വരെ പാർക്ക്​ തുടർച്ചയായി പ്രവർത്തിക്കുകയും ചെയ്യും.


വിവിധ മൽസരങ്ങളും അഞ്ചാം വാർഷികത്തോടനുബന്ധിച്ച്​ ഒരുക്കിയിട്ടുണ്ട്​. ഐ.എം.ജിക്ക്​ മികച്ച ജന്മദിനക്കുറിപ്പ്​ എഴുതുന്ന മൽസരം ഇതിൽ ഉൾപ്പെട്ടതാണ്​. ഈ വ്യവസായത്തിൽ തുല്യതയില്ലാത്ത സ്​ഥാനം നേടാൻ കഴിഞ്ഞതിലും അഞ്ചാം വർഷമെന്ന നാഴികല്ല്​ വിജയകരമായി പിന്നിട്ടതിലും അഭിമാനമുണ്ടെന്ന്​ കോ-ചെയർമാൻമാരായ ഇല്യാസും മുസ്​തഫയും പറഞ്ഞു. തിരിഞ്ഞുനോക്കു​േമ്പാൾ ഘട്ടംഘട്ടമായി വികസിക്കാൻ കഴിഞ്ഞതായി ഞങ്ങൾക്ക്​ കാണാനാകുന്നുണ്ട്​. എല്ലാ അതിഥികൾക്കും നന്ദിയറിക്കുന്നതിനൊപ്പം ഭാവിയിലും സഹകരണം പ്രതീക്ഷിക്കുന്നു. ഏറ്റവും മികച്ച അനുഭവങ്ങൾ പകരാനുള്ള ശ്രമം തുടരുമെന്നും ഈ അവസരത്തിൽ ഉറപ്പുനൽകുന്നു -ഇരുവരും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEIMG World
News Summary - IMG World Fifth Anniversary 23rd to 27th
Next Story