മയക്കുമരുന്ന് കടത്തിയയാള്‍ക്ക് തടവും പിഴയും
text_fieldsഅജ്മാന്: യു.എ.ഇയിലേക്ക് മയക്കുമരുന്ന് കൊണ്ടുവന്നയാള്‍ക്ക് തടവും പിഴയും വിധിച്ചു. അജ്മാൻ ക്രിമിനൽ കോടതിയാണ് 31കാരനായ യുവാവിന് മയക്കുമരുന്ന് കേസില്‍ ശിക്ഷ വിധിച്ചത്. 10 വർഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും തടവ് കാലാവധിക്ക് ശേഷം നാടുകടത്താനും കോടതി ഉത്തരവായി. ഈ കേസിലെ മറ്റു പ്രതികളെ മയക്കുമരുന്ന് കൈവശം വെച്ച കേസില്‍ മൂന്നു മാസം തടവുശിക്ഷ വിധിക്കുകയും ശിക്ഷക്ക് ശേഷം അവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഒന്നാം പ്രതിയുടെ കൈവശം മയക്കുമരുന്നും മറ്റു ലഹരി വസ്തുക്കളും ഉണ്ടെന്ന ഒരു രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് പ്രതികളെ പിടികൂടുന്നത്. പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിൽ പ്രതിയില്‍നിന്നും മയക്കുമരുന്ന് കണ്ടെത്തിയതായി സ്ഥിരീകരിച്ചു.
പ്രതികളില്‍നിന്നും പിടികൂടിയ ലഹരിവസ്തുക്കള്‍ ഫോറൻസിക് ലബോറട്ടറിയില്‍ പരിശോധനക്ക് വിധേയമാക്കി.
നിരവധി വിഭാഗത്തില്‍പ്പെട്ട ലഹരിവസ്തുക്കള്‍ ഇവര്‍ കൈകാര്യം ചെയ്തിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. 25 കിലോയോളം വരുന്ന വിവിധ വിഭാഗത്തില്‍പ്പെട്ട മയക്കുമരുന്നുകളാണ് പ്രതികളില്‍നിന്നും അന്വേഷണസംഘം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.