നാണയത്തില്‍ തീര്‍ത്ത ശൈഖ് സായിദിെൻറ ഛായാചിത്രവുമായി പ്രവാസി യുവാവ്
text_fieldsഅബൂദബി: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആല് നഹ്യാെൻറ ഛായാചിത്രം നാണയങ്ങളില്‍ തീര്‍ത്ത് പ്രവാസിയുവാവ്. കാസര്‍കോട് ചെരങ്ങയി സ്വദേശി ഇംതിയാസ് ഖുറേഷിയാണ് വ്യത്യസ്തമായ ഛായാചിത്രമുണ്ടാക്കിയത്. യു.എ.ഇയുടെയും ഇന്ത്യയുടെയും 2500 ഓളം നാണയങ്ങളാണ് ഇതിനായി ഉപയോഗിച്ചത്.
18 വര്‍ഷമായി അബൂദബിയില്‍ താമസിച്ചുവരുന്ന ഇംതിയാസിെൻറ വിനോദം തന്നെ ലോകമെമ്പാടുമുള്ള അതുല്യവും അമൂല്യവുമായ നാണയങ്ങളും സ്റ്റാമ്പുകളും ശേഖരിക്കലാണ്. ഛായാചിത്രത്തോടൊപ്പം യു.എ.ഇയുടെ ദേശീയപതാകയും നാണയത്തില്‍തന്നെ തയാറാക്കിയിട്ടുണ്ട്. അതില്‍ 50 എന്ന് എഴുതിയിരിക്കുന്നത് യു.എ.ഇയുടെ പഴയ നാണയങ്ങൾ ഉപയോഗിച്ചാണ്. അതേസമയം, യു.എ.ഇ എന്ന് എഴുതിയത് ശൈഖ് സായിദിെൻറ സ്മരണാര്‍ഥം ഇറക്കിയ 50 ഒരു ദിര്‍ഹമിെൻറ നാണയം ഉപയോഗിച്ചുമാണ്.
ഒരു ദിര്‍ഹമിെൻറ 41 വ്യത്യസ്ത നാണയങ്ങള്‍ ഇംതിയാസിെൻറ ശേഖരത്തിലുണ്ട്. യു.എ.ഇ ഇന്നുവരെ പുറത്തിറക്കിയ മുഴുവന്‍ സ്റ്റാമ്പുകളും ഉള്‍പ്പെടുന്നു. കൂടാതെ നൂറിലധികം രാജ്യങ്ങളുടെ നാണയങ്ങളും സ്റ്റാമ്പുകളും ഇംതിയാസിെൻറ സൂക്ഷിപ്പിലുണ്ട്. തടി, തുകല്‍, ടോയ്ലറ്റ് ടിഷ്യൂ, മാസ്ക്, ടെന്നിസ് ബാള്‍, ഗാഫ് മരത്തിെൻറ വിത്ത്, ഖാദി, എംബ്രോയിഡറി, ബിറ്റ് കോയിന്, 3ഡി, ക്യൂ.ആര് കോഡുള്ള ക്രിപ്റ്റൊ, സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, സുഗന്ധമുള്ളത് അങ്ങനെ വിവിധതരത്തിലും രൂപത്തിലുമുള്ള സ്റ്റാമ്പുകളും ഇംതിയാസിെൻറ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.
വല്യുപ്പ സി.എച്ച്. അബ്ദുല്ലയുടെ ശേഖരത്തില്‍നിന്നാണ് 12ാം വയസ്സില്‍ നാണയങ്ങളും സ്റ്റാമ്പുകളും കൈമാറി ഇംതിയാസില്‍ എത്തുന്നത്. പിന്നീട് മൂന്നു പതിറ്റാണ്ടോളമായി നാണയ-സ്റ്റാമ്പ് ശേഖരണം അഭിനിവേശമായി ഇംതിയാസ് കൊണ്ടുനടക്കുന്നു. പിതാവ് നൽഹാവ ഗാർഡൻസിൽ പ്രഫ. സി.എച്ച്. അഹമ്മദ് ഹുസൈന്, മാതാവ് ഫറീന, ഭാര്യ ഗസ്ന, മക്കളായ ഇഷാന്, അയാന്, ഇമാന് എന്നിവരും ഇംതിയാസിന് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.