അബൂദബിയിൽ 1,400ഓളം തടവുകാർക്ക് തൊഴിൽ പരിശീലനം നൽകി
text_fieldsഅബൂദബി: ജയിൽ മോചിതരായശേഷം വിവിധ ജോലികൾ ചെയ്യാൻ പ്രാപ്തരാക്കുന്നതിെൻറ ഭാഗമായി 1,400ഓളം തടവുകാർക്ക് വിവിധ തൊഴിൽ-സാങ്കേതിക വൈദഗ്ധ്യ പരിശീലനം നൽകിയതായി അബൂദബി പൊലീസ് വെളിപ്പെടുത്തി. കഴിഞ്ഞ വർഷം 1,390 തടവുകാർക്ക് ഒട്ടേറെ പുനരധിവാസ പരിശീലന പരിപാടികൾ നടത്തിയതായും അബൂദബി പൊലീസ് പണിഷീവ് ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് വകുപ്പ് അറിയിച്ചു. ഖുർ ആൻ മനഃപാഠമാക്കൽ, തൊഴിൽ വിപണിയെക്കുറിച്ചുള്ള പാഠങ്ങൾ, തൊഴിൽ നൈപുണ്യ പരിശീലനം എന്നിവയാണ് നടപ്പാക്കിയത്.
അന്തേവാസികളിൽ 105 പേരെങ്കിലും ലേബർ മാർക്കറ്റ് പ്രോഗ്രാമിൽ ഇതിനകം അംഗങ്ങളായതായും അബൂദബി പൊലീസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. തടവുപുള്ളികൾക്ക് തൊഴിൽ കണ്ടെത്തുന്നതിനും പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും പുനരധിവാസ പരിപാടികൾ എളുപ്പമാക്കും.
വിവിധ ഔട്ട്ലെറ്റുകളിലും ഇവൻറുകളിലും പ്രദർശിപ്പിക്കാനും വിൽക്കാനും കഴിയുന്ന വിവിധ ഉൽപന്നങ്ങളും കരകൗശല വസ്തുക്കളും ചില തടവുകാർ നിർമിക്കുന്നു. ജയിൽ മോചിതരായശേഷം തടവുകാരെ സമൂഹത്തിന് ഉപകാരപ്പെടുന്നവരാക്കുന്നതിനുള്ള ശ്രമത്തിെൻറ ഭാഗമായാണ് ഈ പ്രവർത്തനങ്ങളും പരിശീലന പരിപാടികളുമെന്നും അബൂദബി പൊലീസ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.