അപകടമുണ്ടായാൽ പൊലീസ് പാഞ്ഞെത്തും
text_fieldsദുബൈ: ചെറിയ അപകടങ്ങളും അതുവഴിയുള്ള ഗതാഗതക്കുരുക്കും കണ്ടെത്തി നടപടിയെടുക്കാൻ ദുബൈ പൊലീസും ആർ.ടി.എയും ചേർന്നുള്ള സംയുക്ത സംരംഭം. ഇതിനായി തയാറാക്കിയ ട്രാഫിക് ഇൻസിഡന്‍റ് മാനേജ്മെന്‍റ് യൂനിറ്റ് വിജയമായതോടെ 15 റോഡുകളിലേക്കുകൂടി വ്യാപിപ്പിക്കും. അടുത്ത മൂന്നു വർഷത്തിനുള്ളിൽ 425 കിലോമീറ്റർ റോഡുകളിൽ സംവിധാനം നിലവിൽവരും.
ചെറിയ അപകടങ്ങൾ മൂലമോ വാഹനത്തകരാർ മൂലമോ ഗതാഗതക്കുരുക്കുണ്ടായാൽ പൊലീസിൽ ഉടൻ വിവരം അറിയുന്ന സംവിധാനമാണിത്. മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തുന്ന പൊലീസിന് ഗതാഗതക്കുരുക്ക് അഴിക്കാനും കഴിയും. വാഹനങ്ങൾ ഉടൻ നിരത്തിൽനിന്ന് മാറ്റാൻ പൊലീസ് നടപടിയെടുക്കും. പെട്ടെന്നുണ്ടാകുന്ന ഗതാഗതക്കുരുക്ക് മൂലമുള്ള മറ്റ് അപടങ്ങളും ഒഴിവാക്കാൻ പൊലീസിന് കഴിയും. പദ്ധതി വിപുലീകരണത്തിന്‍റെ ആദ്യ ഘട്ടം ഈ വർഷം രണ്ടാം പകുതിയിൽ ആരംഭിക്കും.
ഏഴു മേഖലകളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശൈഖ് സായിദ് റോഡ്, ശൈഖ് റാശിദ് സ്ട്രീറ്റ്, അൽ ഇത്തിഹാദ് റോഡ്, അൽഖൈൽ റോഡ്, ദുബൈ-അൽഐൻ റോഡ്, അൽ യലായിസ് സ്ട്രീറ്റ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ റബത്ത് റോഡ് എന്നിവ ആദ്യ ഘട്ടത്തിലുണ്ട്. രണ്ടാം ഘട്ടത്തിൽ അൽഖൈൽ റോഡ്, എമിറേറ്റ്സ് റോഡ്, ജബൽ അലി ലെഹ്ബാബ്, ശൈഖ് സായിദ് ബിൻ സുൽതാൻ ആൽ നഹ്യാൻ സ്ട്രീറ്റ് എന്നിവ ഉൾപ്പെടുന്നു. ഇത് 2023ൽ തുടങ്ങും. നാലു റോഡുകളെ ഉൾപ്പെടുത്തി നാലാംഘട്ടം 2024ലാണ് തുടങ്ങുന്നത്. ദുബൈ-ഹത്ത റോഡ്, ഉമ്മു സഖീം റോഡ്, എക്സ്പോ റോഡ്, ഹസ്സ സ്ട്രീറ്റ് എനിയാണ്. തിരക്ക് സമയങ്ങളിൽ റോഡിലെ തിരക്ക്, അപകടസാധ്യത തുടങ്ങിയവ വിലയിരുത്തിയാണ് റോഡുകൾ അനുവദിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.