ഐകർ കാസിലാസ് ദുബൈയിൽ; ലക്ഷ്യം കായിക രംഗത്തെ നിക്ഷേപം
text_fieldsദുബൈ: പ്രമുഖ സ്പാനിഷ് ഫുട്ബാൾ താരം ഐകർ കാസിലാസിന് ദുബൈ സ്പോർട്സ് കൗൺസിലിെൻറ സ്വീകരണം. യു.എ.ഇയിൽ ഹ്രസ്വകാല സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.ദുബൈയിലെ കായിക രംഗത്ത് നിക്ഷേപമിറക്കാൻ താൽപര്യമുണ്ടെന്നും ഗോൾകീപ്പർമാർക്കായി അക്കാദമി തുടങ്ങാൻ പദ്ധതിയുണ്ടെന്നും വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നും ഗോൾ കീപ്പർ കൂടിയായ കാസിലാസ് പറഞ്ഞു.
ദുബൈയിലുള്ള മുൻ സഹതാരം മൈക്കൽ സൽഗാഡോയുമൊത്താണ് സ്പോർട്സ് കൗൺസിലിൽ എത്തിയത്. ഡി.എസ്.സി അസിസ്റ്റൻറ് െസക്രട്ടറി ജനറൽ നാസർ അമാൻ അൽ റഹ്മ, സ്പോർട്സ് െഡവലപ്മെൻറ് ഡയറക്ടർ അലി ഒമർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ആഗോള മഹാമാരിക്കിടെ കായികലോകത്ത് സുരക്ഷ ഒരുക്കുന്നതിൽ യു.എ.ഇയുടെ നടപടികൾ മാതൃകപരമാണെന്ന് കാസിലാസ് പറഞ്ഞു. സ്വന്തം നാടായ മഡ്രിഡിന് പുറത്തുള്ള ആദ്യ ഗോൾ കീപ്പർ അക്കാദമി ദുബൈയിൽ തുടങ്ങാൻ ആഗ്രഹിക്കുന്നു. കായികം, വിനോദ സഞ്ചാരം, ജീവിതരീതി എന്നിവക്ക് പ്രാധാന്യം നൽകുന്ന ദുബൈയിൽ കായിക സംരംഭങ്ങൾക്ക് കൂടുതൽ സാധ്യതയുണ്ടെന്നും കാസിലാസ് കൂട്ടിച്ചേർത്തു. സ്പോർട്സ് കൗൺസിൽ അധികൃതർ എല്ലാവിധ സഹായങ്ങളും ഉറപ്പുനൽകി. മാസങ്ങൾക്കുള്ളിൽതന്നെ അക്കാദമിയുടെ പ്രഖ്യാപനം നടത്താമെന്ന് കൗൺസിൽ ഉറപ്പുനൽകി.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ 'മൈ സ്റ്റോറി' എന്ന പുസ്തകമാണ് കാസിലാസിന് സമ്മാനമായി നൽകിയത്. സ്പാനിഷ് ദേശീയ ടീമിന് വേണ്ടിയും റയൽ മഡ്രിഡിന് വേണ്ടിയും അണിഞ്ഞ ജഴ്സി, ഗോൾ കീപ്പർ ഗ്ലൗ എന്നിവ കാസിലാസും സമ്മാനമായി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.