Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ്യവസായ, ഊർജ രംഗങ്ങളിൽ...

വ്യവസായ, ഊർജ രംഗങ്ങളിൽ ചൈനയുമായി സഹകരണം ശക്തമാക്കും

text_fields
bookmark_border
Industry-Energy Sector,
cancel
camera_alt

യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബിർ ചൈനീസ്​ ഉന്നത ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തുന്നു

ദുബൈ: വ്യവസായ, ഊർജ മേഖലകളിൽ യു.എ.ഇയും ചൈനയും തമ്മിലെ സഹകരണം ശക്​തമാക്കുന്നു. യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയും അഡ്​നോക്​ മാനേജിങ്​ ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബിർ ചൈന സന്ദർശിച്ച്​ സർക്കാർ ഉദ്യോഗസ്ഥരുമായും വിവിധ കമ്പനി സി.ഇ.ഒമാരുമായും ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.

യു.എ.ഇ-ചൈന നയതന്ത്ര ബന്ധത്തിന്‍റെ 40ാം വാർഷിക ആഘോഷത്തിന് സാക്ഷ്യം വഹിച്ച പ്രസിഡൻറ് ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാന്‍റെ മേയ് മാസത്തിലെ ചൈന സന്ദർശനത്തിന്‍റെ തുടർച്ചയായ ചർച്ചകളാണ്​ നടന്നത്​. പ്രധാനമായും വ്യവസായ, ഊർജ മേഖലകളിലെ സഹകരണം ശക്​തമാക്കുന്നതിലാണ്​ ചർച്ച കേരന്ദീകരിച്ചത്​.

കൂടിക്കാഴ്ചകളിൽ സുപ്രധാന മേഖലകളിലും പൊതു താൽപര്യമുള്ള മേഖലകളിലും വിവിധ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചതായി വാർത്താ ഏജൻസി ‘വാം’ റി​​പ്പോർട്ട്​ ചെയ്തു. എണ്ണ, പ്രകൃതിവാതകം, പെട്രോകെമിക്കൽസ്, പുനരുപയോഗ ഊർജം, പി.വി മാനുഫാക്ചറിങ്​, ലോജിസ്റ്റിക്കൽ സർവീസ്, ഷിപ്പിങ്​, സംഭരണം തുടങ്ങിയ സുപ്രധാന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.

സന്ദർശന വേളയിൽ ഡോ. സുൽത്താൻ അൽ ജാബിർ ചൈനീസ് വൈസ് പ്രീമിയർ ഡിങ്​ ഷ്യൂക്സിയാങ് അടക്കം പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്​. പരസ്പര ബഹുമാനം, പങ്കിട്ട കാഴ്ചപ്പാട്, സുസ്ഥിര സാമ്പത്തിക താൽപര്യങ്ങൾ എന്നിവയിൽ അധിഷ്‌ഠിതമായ അടുത്ത ബന്ധമാണ് യു.എ.ഇയും ചൈനയും ഉള്ളതെന്നും ഇരുരാജ്യങ്ങളുടെയും നേതൃത്വത്തിന്‍റെ നിർദേശങ്ങൾക്കും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനുള്ള അവരുടെ താൽപര്യത്തിനും നന്ദിയുണ്ടെന്നും അൽ ജാബിൽ പറഞ്ഞു.

ചൈനീസ്​ ജനതക്കും ഭരണാധികാരികൾക്കും യു.എ.ഇ ഭരണാധികാരികളുടെ ആശംസകൾ അദ്ദേഹം കൂടിക്കാഴ്ചയിൽ കൈമാറി. ചൈനയിലെ യു.എ. ഇ അംബാസഡർ ഹുസൈൻ അൽ ഹമ്മാദിയും ചർച്ചകളിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Industry-Energy SectorUAE-China diplomatic relations
News Summary - In industrial and energy sectors Cooperation with China will be strengthened
Next Story