ഷാർജയിലെ മൂന്ന് സ്ഥലങ്ങൾ ലോക പൈതൃക പട്ടികയിൽ
text_fieldsഷാർജ: എമിറേറ്റിലെ മൂന്ന് സ്ഥലങ്ങൾ ഇസ്ലാമിക് വേൾഡ് എജുകേഷണൽ, സയന്‍റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്‍റെ (ഐ.സി.ഇ.എസ്.സി.ഒ) പട്ടികയിൽ ഇടം പിടിച്ചു. ദിബ്ബ അൽ ഹിസ്ൻ കോട്ട, വാദി ഷിസ്, ഫിലി കോട്ട എന്നിവയാണ് ലോക പൈതൃക പട്ടികയിൽ ഇടം നേടിയ സ്ഥലങ്ങൾ. സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് അംഗീകാരം ലഭിച്ചതെന്ന് ഷാർജ പുരാവസ്തു അതോറിറ്റി (എസ്.എ.എ) അധികൃതർ അറിയിച്ചു.
ഷാർജ, ദ ഗേറ്റ്വേഓഫ് ദ ട്രൂഷ്യൽ സ്റ്റേറ്റ്സ്, മലീഹ ആർക്കിയോളജിക്കൽ സൈറ്റ്, അൽ ദൈദ് ഫോർട്ട് ആൻഡ് ഫലജ് എന്നിവ നേരത്തെ പട്ടികയിൽ ഇടം നേടിയിരുന്നു. 16ാം നൂറ്റാണ്ട് മുതൽ വാണിജ്യത്തിന്‍റെ കേന്ദ്രമായി അറിയപ്പെടുന്ന ദിബ്ബ അൽ ഹിസ്ൻ കോട്ട വ്യാപാര, സാംസ്കാരിക കൈമാറ്റത്തിന്റെ പ്രധാന ഇടമാണ്. അഫ്ലജ് എന്ന ജലസേചന സംവിധാനത്തിലൂടെ എന്നും ആഘോഷിക്കപ്പെടുന്ന പൈതൃക കേന്ദ്രമാണ് ഫിലി കോട്ട, പ്രകൃതി സൗന്ദര്യം കൊണ്ട് ആരേയും ആകർഷിക്കുന്ന വാദി ഷീസ് സന്ദർശകർക്ക് യു.എ.ഇയുടെ പാരമ്പര്യത്തിന്‍റെ നേർക്കാഴ്ചയാണ് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.