പകർച്ചവ്യാധി തടയൽ; വെബിനാർ നടത്തി
text_fieldsഅബൂദബി: ലോകാരോഗ്യ സംഘടനയുടെ കിഴക്കൻ മെഡിറ്ററേനിയൻ മേഖല റീജനൽ ഓഫിസും അബൂദബി പൊതുജനാരോഗ്യ കേന്ദ്രവും സംയുക്തമായി കിഴക്കൻ മെഡിറ്ററേനിയൻ മേഖല രാജ്യങ്ങളിലെ പകർച്ചവ്യാധി നേരിടാനുള്ള തയാറെടുപ്പിെൻറ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു.
വെല്ലുവിളികളും അവസരങ്ങളും വിഷയത്തിൽ നടന്ന വെബിനാറിൽ കോവിഡിൽ നിന്നുള്ള അനുഭവപാഠങ്ങൾ ഭാവിയിലെ തയാറെടുപ്പുകൾക്കായി പ്രയോജനപ്പെടുത്തണമെന്ന് അബൂദബി പൊതുജനാരോഗ്യ ഡയറക്ടർ ജനറൽ മതാർ സയീദ് റാഷിദ് അൽ നുഐമി പറഞ്ഞു.
വികസ്വര രാജ്യങ്ങളിൽ രണ്ട് ബില്യൺ ഡോസ് -വാക്സിനുകളുടെ വിതരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള കോവാക്സ് സംരംഭം ഉൾപ്പെടെ ലോകാരോഗ്യ സംഘടനയെ പിന്തുണക്കും. അന്താരാഷ്ട്ര സമൂഹത്തിന് യു.എ.ഇ ഏകദേശം 2,062 ടൺ മെഡിക്കൽ സാധന സാമഗ്രികൾ അയച്ചു. ഇതിൽ 42.5 ലക്ഷം ടൺ പി.സി.ആർ പരിശോധന ഉപകരണങ്ങളും 2,110 റെസ്പിറേറ്ററുകളും 135 രാജ്യങ്ങൾക്ക് പ്രയോജനപ്പെട്ടു.
യു.എ.ഇയിലെ ഇൻറർനാഷനൽ ഹ്യുമാനിറ്റേറിയൻ സിറ്റിയിലെ അന്താരാഷ്ട്ര സംഘടനകളുടെ വെയർഹൗസുകളിൽ നിന്ന് മൊത്തം 117 രാജ്യങ്ങൾക്ക് സഹായം എത്തിച്ചു.
പകർച്ചവ്യാധിയോട് പ്രതികരിക്കാൻ ലോകത്തെ സജ്ജമാക്കുകയാണ് ലക്ഷ്യമാക്കുന്നതെന്ന് കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ ലോകാരോഗ്യ സംഘടനയുടെ റീജിനൽ ഡയറക്ടർ ഡോ. അഹമ്മദ് അൽ മന്ദാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.