യു.എ.ഇയിൽ രോഗമുക്തർ ലക്ഷം കവിഞ്ഞു
text_fieldsദുബൈ: യു.എ.ഇയിൽ കോവിഡ് രോഗികളും രോഗമുക്തരും ഒരുപോലെ വർധിക്കുന്നു. രോഗമുക്തരുടെ എണ്ണം ലക്ഷം കവിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് (1315). എന്നാൽ, മരണനിരക്ക് കുറവാണെന്നത് പ്രവാസികൾ അടക്കമുള്ളവർക്ക് ചെറുതല്ലാത്ത ആശ്വാസം പകരുന്നു.മൊത്തം രോഗികൾ 1,08,608 ആണെങ്കിലും രോഗമുക്തർ 1,000,07 പേരുണ്ട്. ചൊവ്വാഴ്ച മാത്രം 1452 പേരാണ് രോഗമുക്തി നേടിയത്.ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടുമരണം ഉൾപ്പെടെ 448 പേർ മരിച്ചിട്ടുണ്ട്. 8153 പേർ മാത്രമാണ് ചികിത്സയിലുള്ളത്.
ചൈനയുടെ സീനോഫാമിെൻറ വാക്സിന് പുറമെ റഷ്യയുടെ സ്പുട്നിക് വി വാക്സിൻകൂടി രാജ്യത്ത് പരീക്ഷിക്കാൻ അധികൃതർ തയാറെടുക്കുകയാണ്.നിലവിൽ 30,000ത്തിൽ ഏറെ പേർ ചൈനീസ് വാക്സിൻ പരീക്ഷണത്തിനായി ഡോസ് സ്വീകരിച്ച് നിരീക്ഷണത്തിൽ തുടരുകയാണ്.ആരോഗ്യപ്രവർത്തകർക്കും സ്കൂൾ ജീവനക്കാർക്കും വാക്സിൻ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യൻ വാക്സിൻ പരീക്ഷിക്കുന്നത്.
11 സ്ഥാപനങ്ങൾക്കെതിരെ നടപടി
ദുബൈ: കോവിഡ് നിയമലംഘനം നടത്തിയ 11 സ്ഥാപനങ്ങൾക്കെതിരെ ദുബൈ സാമ്പത്തിക വിഭാഗം നടപടിയെടുത്തു. രണ്ടു സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് ഒമ്പതു സ്ഥാപനങ്ങൾക്കാണ് പിഴയിട്ടത്. സാമൂഹിക അകലം പാലിക്കാത്ത രണ്ടു സ്ഥാപനത്തിൽനിന്ന് പിഴ ഈടാക്കി. അൽ നഹ്ദ, അൽ ഖബൈസി, അൽ റിഗ്ഗ, ഹോർലാൻസ് ഈസ്റ്റ് എന്നിവിടങ്ങളിലെ ചില്ലറ വിൽപന ശാലകൾ, റെഡിമെയ്ഡ് ഷോപ്പുകൾ, വ്യാപാര സ്ഥാപനങ്ങൾ, മണി എക്സ്ചേഞ്ച് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ രണ്ടു ജിമ്മുകൾക്കും പിഴയിട്ടു. സാമൂഹിക അകലം പാലിക്കണമെന്ന സ്റ്റിക്കർ സ്ഥാപിക്കാത്ത രണ്ടു സ്ഥാപനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയത്. 685 സ്ഥാപനങ്ങൾ നിർദേശം പാലിച്ചതായി കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.