വിദ്യാര്‍ഥികളുടെ പ്രവൃത്തികള്‍ സാക്ഷ്യം പറയും; ലോകം പുതുതലമുറയുടെ കൈകളില്‍ ഭദ്രം
text_fieldsറാസല്‍ഖൈമ: പുസ്തക വൃക്ഷത്തിനുമപ്പുറം വിജ്ഞാന ശിഖരങ്ങളില്‍ ചേക്കേറുമ്പോള്‍ കുട്ടികള്‍ സമ്മാനിക്കുക വിസ്മയിപ്പിക്കുന്ന കണ്ടെത്തലുകളാവുമെന്ന് സാക്ഷ്യപ്പെടുത്തുന്നതായി റാക് സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂള്‍ സംഘടിപ്പിച്ച ‘ഇന്‍ക്യുബേറ്റര്‍’ ശാസ്ത്രപ്രദര്‍ശനം. നഴ്സറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ഥികള്‍ ഒരുക്കിയ പ്രദര്‍ശനം സന്ദര്‍ശകരില്‍ കൗതുകവും ജിജ്ഞാസയും ഉളവാക്കിയാണ് സമാപിച്ചത്. കൃഷിയും പരിസ്ഥിതിയും ഗണിതവും ചരിത്രവും ശാസ്ത്രത്തിനുമൊപ്പം ലോകത്തിെൻറ ഗതി നിര്‍ണയിച്ച പ്രതിഭകളെ പരിചയപ്പെടുത്താനും വിദ്യാര്‍ഥികള്‍ സൗകര്യമൊരുക്കി. ഇംഗ്ളീഷിനും ഹിന്ദിക്കുമൊപ്പം മലയാള ഭാഷക്കും പ്രദര്‍ശനത്തില്‍ ഉന്നത സ്ഥാനം നല്‍കി. ശൈഖ് സായിദ് മസ്ജിദും ബുര്‍ജ് ഖലീഫയും റാസല്‍ഖൈമയിലെ ജബല്‍ ജൈസുമെല്ലാം വിദ്യാര്‍ഥികളുടെ കരവിരുതില്‍ സ്കോളേഴ്സ് അങ്കണത്തില്‍ ഉയര്‍ന്നു.
താജ് മഹലിനും ഇന്ത്യാ ഗേറ്റിനൊപ്പം രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയും യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദിെൻറ ഛായാ ചിത്രങ്ങളും പ്രദര്‍ശന നഗരിയില്‍ സ്ഥാനം പിടിച്ചു. പാഴ്വസ്തുക്കളില്‍ നിന്നുണ്ടാക്കിയ പൂന്തോട്ടവും സ്കോളേഴ്സ് റേഡിയോ നിലയവും സന്ദര്‍ശകരുടെ ശ്രദ്ധ നേടി. റാക് എജുക്കേഷന്‍ വകുപ്പിലെ നാദിര്‍ മൂസ അല്‍ മന്‍ദൂസ് ഉദ്ഘാടനം ചെയ്തു. സ്കോളേഴ്സ് സ്കൂള്‍ ചെയര്‍മാന്‍ ഹബീബ് മുണ്ടോള്‍, വൈസ് ചെയര്‍മാന്‍ താന്‍സണ്‍ ഹബീബ്, ഐ.ബി.പി.സി വൈസ് പ്രസിഡൻറ് ടി.വി. അബ്ദുല്ല, സ്കോളേഴ്സ് സ്കൂള്‍ സ്റ്റ്ഡൻറ്സ് പ്രസിഡൻറ് ലുത്തൂഫ് അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.
പരിപാടികൾക്ക് അധ്യാപകരും ജീവനക്കാരും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.