ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രവർത്തനോദ്ഘാടനം
text_fieldsഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു.എ.ഇ സോണിന്റെ 2025 വർഷത്തെ പ്രവർത്തനോദ്ഘാടനം ഫാ. ജോൺ ടി. വർഗീസ് കുളക്കട നിർവഹിക്കുന്നു
ഫുജൈറ: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖലയുടെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം ജനുവരി 26ന് ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ നടന്നു. മലങ്കര ഓർത്തഡോക്സ് സഭയിലെ കൊല്ലം ഭദ്രാസന വൈദിക സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ ഫാ. ജോൺ ടി. വർഗീസ് കുളക്കട 2025 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രസ്ഥാനം സോണൽ പ്രസിഡന്റ് ഫാ. ബിനോ സാമുവേൽ അധ്യക്ഷത വഹിച്ചു. യു.എ.ഇ മേഖല സെക്രട്ടറി ലിജ ജോൺ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു.
റാസൽഖൈമ ഇടവക വികാരി ഫാ. സിറിൽ വർഗീസ്, യുവജന പ്രസ്ഥാനം ജി.സി.സി സെക്രട്ടറി ഫിലിപ്പ് എൻ.നൈനാൻ, യുവജനപ്രസ്ഥാനം പ്രവാസി സെൽ കോഓഡിനേറ്റർ ആന്റോ എബ്രഹാം, മർത്ത മറിയം യു.എ.ഇ മേഖല സെക്രട്ടറി അഡ്വ. ജെയിൻ അരുൺ, ഫുജൈറ ഇടവക സെക്രട്ടറി സി.ജെ. ബിജുമോൻ ആശംസകൾ നേർന്നു.
പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഷൈജു രാജൻ സ്വാഗതവും യു.എ.ഇ മേഖല ജോ.സെക്രട്ടറി ജെറിൻ ബാബു നന്ദിയും പറഞ്ഞു.
പ്രോഗ്രാം കൺവീനർ തോമസ് വർഗീസ്, ഫുജൈറ യൂനിറ്റ് ജോ.സെക്രട്ടറി ബിബിൻ ജെയിംസ്, ഡോ. ജോബി ജോർജ്, ലിബിൻ ബാബു, സഞ്ജുമോൻ സജി, ബൈജു തോപ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. യു.എ.ഇയിലെ വിവിധ യൂനിറ്റ് ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.