ഇൻകാസ് അൽ ഐൻ കമ്മിറ്റി ഇഫ്താർ
text_fieldsഇൻകാസ് അൽ ഐൻ കമ്മിറ്റി നടത്തിയ ഇഫ്താർ സംഗമം
അൽ ഐൻ: ഇൻകാസ് അൽ ഐൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് -2024 അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ചു.
ഇഫ്താർ പ്രോഗ്രാം കോഓഡിനേറ്റർമാരായ ഹംസു പാവറട്ടി, അബ്ദുൽ ജലീൽ കോഴിക്കോട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഇൻകാസ് അൽ ഐൻ സംസ്ഥാന പ്രസിഡന്റ് ഫൈസൽ തഹാനി, ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നൂർ, ട്രഷറർ അലിമോൻ വി.ടി, ആക്ടിങ് പ്രസിഡന്റ് സലീം വെഞ്ഞാറമൂട് എന്നിവർ സംഗമത്തിൽ ആശംസകൾ അർപ്പിച്ചു.
ഇൻകാസ് പ്രവർത്തകർ, കുടുംബാംഗങ്ങൾ ഉൾപ്പെടെ ആയിരത്തിലധികം ആളുകൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.