കോവിഡ് പോരാളികൾക്ക് ഇൻകാസിെൻറ ആദരം
text_fieldsദുബൈ: കോവിഡ് കാലത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഇൻകാസ് സംസ്ഥാന ഘടകങ്ങൾക്ക് യു.എ.ഇ കേന്ദ്ര കമ്മിറ്റി അവാർഡുകൾ നൽകി ആദരിച്ചു. അബൂദബി, ഷാർജ, ദുബൈ, റാസൽഖൈമ, അൽ ഐൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ, അജ്മാൻ കമ്മിറ്റികൾക്ക് അവാർഡുകളും പ്രശസ്തിപത്രവും സമ്മാനിച്ചു.
ഇൻകാസ് കേന്ദ്ര കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ടി.എ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി സ്വാഗതം പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൺ പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. റാസൽഖൈമ സിവിൽ ഡിഫൻസിലെ ബ്രിഗേഡിയർ അലി അഹമ്മദ് മെഹബൂബി, ഉമർ മത്താർ അലി എന്നിവർ ചേർന്ന് അവാർഡുകളും പ്രശസ്തിപത്രവും കൈമാറി.
കേന്ദ്ര കമ്മിറ്റി ആവിഷ്കരിച്ച വിവിധ പദ്ധതികൾ ഏറ്റെടുത്ത് വിജയിപ്പിച്ച കോഒാഡിനേറ്റർമാരായ എസ്.എ. സലിം, അനുര മത്തായി, മുനീർ കുമ്പള, കെ.എം. അബ്ദുൽ മനാഫ്, പി.ആർ. പ്രകാശ്, നാസർ അൽദാന, കോവിഡ് വാക്സിൻ പരീക്ഷണത്തിന് തയാറായ സി.പി. അബ്ദുൽ ജലീൽ, അനൂപ് ആർ. നമ്പ്യാർ, ഷാജഹാൻ ഹൈദരാലി, സോഷ്യൽ മീഡിയ കോഓഡിനേറ്റർ എ.വി. മധു, മെഡിക്കൽ ക്യാമ്പ് കോഓഡിനേറ്റർ ഷാജി ഷംസുദ്ദീൻ, മാധ്യമപ്രവർത്തകൻ എൽവിസ് ചുമ്മാർ എന്നിവർ അവാർഡുകൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.