ഇൻകാസ് നാഷനൽ കമ്മിറ്റി ഇഫ്താർ തുടരുന്നു
text_fieldsഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ
ഷാർജ: ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ ഒന്ന് മുതൽ ആരംഭിച്ച ഇഫ്താർ ടെന്റിന്റെ പ്രവർത്തനം തുടരുന്നു. 500 പേർക്ക് നോമ്പുതുറക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. ഓരോ ദിനവും നോമ്പുതുറക്ക് എത്തുന്നവരുടെ എണ്ണം കൂടിവരുന്നതായി പ്രസിസന്റ് സുനിൽ അസീസ് പറഞ്ഞു.
ചില ദിവസങ്ങളിൽ ആയിരത്തിനടുത്ത് ആളുകളെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഇഫ്താർ സംഗമത്തിൽ ഇൻകാസ് യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ അധ്യക്ഷതവഹിച്ചു. ജനറൽ സെകട്ടറി ബി.എ. നാസർ സ്വാഗതം പറഞ്ഞു. ലത്തീഫ് കന്നോര മുഖ്യാതിഥിയായിയിരുന്നു.
ഷാർജ ഇൻകാസ് പ്രസിഡന്റ് അബ്ദുൾ മനാഫ്, ദേശീയ കമ്മിറ്റി ഭാരവാഹികളായ ഷിജി അന്ന ജോസഫ്, ബിജു എബ്രഹാം, സി.എ. ബിജു, സിന്ധു മോഹൻ, രാജി നായർ, സെക്രട്ടറി ബിജോയ് ഇഞ്ചിപറമ്പിൽ, ഇൻകാസ് ഫുജൈറ പ്രതിനിധികളായ ഉസ്മാൻ ചൂരക്കോട്, കബീർ, ജിജോ, അയ്യൂബ്, ദർശന യു.എ.ഇ ഭാരവാഹികൾ തുടങ്ങിവർ പ്രസംഗിച്ചു. മുതിർന്ന നേതാക്കൾ കെ. ബാലകൃഷ്ണൻ, അഡ്വ. വൈ.എ. റഹിം, സംഘടനാ ജനറൽ സെക്രട്ടറി എസ്.എം. ജാബിർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.