കാരുണ്യപാതയിൽ കൈകോർത്ത് ഇൻകാസ് ഷാർജ, ദുബൈ കമ്മിറ്റികൾ
text_fieldsദുബൈ: ആവശ്യക്കാർക്ക് ഭക്ഷണ കിറ്റുകൾ നൽകിയും ആംബുലൻസ്, വൈദ്യ സഹായങ്ങൾ ഏർപ്പാടാക ്കിയും മരുന്നുകൾ കൈമാറിയും വിളിപ്പുറത്ത് സഹായമൊരുക്കി 40 ദിവസങ്ങളായി തിരക്കിൽ ത ന്നെയാണ് ഇൻകാസിെൻറ ഷാർജ, ദുബൈ കമ്മിറ്റികൾക്ക് കീഴിലെ പ്രവർത്തകരും നേതാക്കന്മാരുമെല്ലാം. വിശുദ്ധ മാസമെത്തിയതോടെ ഇഫ്താർ കിറ്റുകൾ വീട്ടിലെത്തിക്കുന്ന ജോലികൂടി ഏറ്റെടുത്തിരിക്കുകയാണ് പ്രവർത്തകരെന്ന് ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവർ അറിയിച്ചു.
ഷാർജയിൽ പ്രസിഡൻറ് വൈ.എ. റഹീമിെൻറയും നേതൃത്വത്തിലാണ് കോവിഡ് കാലം വിലക്കിലാക്കിയവരെ തേടി പ്രവർത്തകർ സഹായഹസ്തങ്ങളുമായി മുന്നേറുന്നത്. ദുബൈയിൽ സ്റ്റേറ്റ് പ്രസിഡൻറ് നദീർ കാപ്പാടും ചീഫ് കോഓഡിനേറ്റർ മുനീർ കുമ്പളയും ചിട്ടയായ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിവരുന്നത്. എല്ലാ ജില്ല കമ്മിറ്റികളെയും ഒരു കുടക്കീഴിൽ അണിനിരത്തി വളരെ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് കോൺഗ്രസ് സംഘടനയായ ഇൻകാസ് യു.എ.ഇയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് വിലക്കിനെ തുടർന്ന് വീടുകളിലൊതുങ്ങിപ്പോയ കുടുംബങ്ങൾ, ഫ്ലാറ്റുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത ബാച്ച്ലർമാർ, വിസിറ്റിങ് വിസയിലെത്തി കുരുങ്ങിപ്പോയവർ എന്നിവർക്കൊപ്പം തന്നെ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചും ഭക്ഷ്യസാമഗ്രികളും മരുന്നുകളും അവശ്യവസ്തുക്കളുമെത്തിക്കുന്നതിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.