ഇൻകാസ് അജ്മാൻ യൂനിറ്റ് ലൈബ്രറി ഉദ്ഘാടനം
text_fieldsഇൻകാസ് അജ്മാൻ യൂനിറ്റ് ലൈബ്രറി ഉദ്ഘാടന ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസണെ ആദരിക്കുന്നു
അജ്മാൻ: ഇൻകാസ് അജ്മാൻ യൂനിറ്റ് ലൈബ്രറി ആരംഭിച്ചു. പ്രസിഡൻറ് നസീർ മുറ്റിച്ചൂർ ആധ്യക്ഷത വഹിച്ചു. ഇൻകാസ് അജ്മാൻ ഓഫിസിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൻ ഉദ്ഘാടനം ചെയ്തു. 40 വർഷമായി യു.എ.ഇയിലെ പൊതുപ്രവർത്തനത്തിൽ നിറഞ്ഞു നിൽക്കുന്ന ഇ.പി. ജോൺസണെ യൂനിറ്റ് വൈസ് പ്രസിഡൻറ് സൽവറുദീൻ ആദരിച്ചു. അജ്മാൻ ഇൻകാസിെൻറ ഉപഹാരം പ്രസിഡൻറ് നസീർ മുറിച്ചൂർ സമർപ്പിച്ചു.
കേന്ദ്ര കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ടി.എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി, പ്രോഗ്രാം അവതാരകയും ഇടുക്കി ജില്ല കോൺഗ്രസ് പ്രസിഡൻറും അധ്യാപികയുമായ അനു നിഷാന്ത്, മാനേജിങ് കമ്മിറ്റി അംഗവും അധ്യാപികയുമായ ഷെറീന ബഷീർ എന്നിവർ സംസാരിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി ഗീവർഗീസ് പണിക്കർ സ്വാഗതവും ട്രഷറർ സി.കെ. ഹരി കണ്ണൂർ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.