ഫുജൈറ കപ്പൽ ഇന്ധന വിൽപനയിൽ കുതിപ്പ്
text_fieldsഫുജൈറ: ലോകത്തിലെ മൂന്നാമത്തെ വലിയ കപ്പൽ ഇന്ധന കേന്ദ്രമായ ഫുജൈറയിലെ ബങ്കർ ഇന്ധനത്തിന്റെ വിൽപന ആഗസ്റ്റിൽ കുതിച്ചുയർന്നു. കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ ഏറ്റവും ഉയർന്ന നിലയിലാണ് വിൽപന നടന്നതെന്നാണ് രേഖകൾ സൂചിപ്പിച്ചത്. ആഗസ്റ്റിൽ ലൂബ്രിക്കന്റുകൾ ഒഴികെയുള്ള കപ്പൽ ഇന്ധനത്തിന്റെ വിൽപന 677,503 ക്യുബിക് മീറ്ററാണ്. ഇത് ഏകദേശം 671,000 ടണ്ണിന് തുല്യമാണ്. പ്രതിമാസ അടിസ്ഥാനത്തിൽ 2.7 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. എന്നാൽ, കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 6.3 ശതമാനം കുറവാണ്. ഫുജൈറ ഓയില്‍ ഇൻഡസ്ട്രി സോണില്‍ (എഫ്.ഒ.ഐ.ഇസെഡ്) നിന്നുള്ള കണക്കുകൾപ്രകാരം സ്റ്റാൻഡേഡ് ആൻഡ് പുവർസ് ഗ്ലോബൽ കമ്മോഡിറ്റി ഇൻസൈറ്റ്സ് എനർജി ഡാറ്റയാണ് ഇതുസംബന്ധിച്ച കണക്കുകൾ പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.