സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsഐൻ: നമ്മൾ പ്രവാസികൾ സൗഹൃദ കൂട്ടായ്മ സ്വാതന്ത്ര്യദിന പരിപാടി വിപുലമായി ആഘോഷിച്ചു. പ്രസിഡന്റ് മുസ്തഫ പി.കെ. കൂട്ടായ് പതാക ഉയർത്തി. ഇഖ്ബാൽ തെയ്യപ്പാറ ഉദ്ഘാടനം നിർവഹിച്ചു. ബഷീർ ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. റസാഖ് വൈരങ്കോട്, സിറാജ് പറമ്പിൽ എന്നിവർ സംസാരിച്ചു. ദേശഭക്തിഗാന മത്സരം ഉൾപ്പെടെയുള്ളവ അരങ്ങേറി. ഗോപാലകൃഷ്ണൻ നായർ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. അബ്ബാസ് തളി സ്വാഗതവും കോഡിനേറ്റർ ഫാറൂഖ് കോക്കൂർ നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യ ദിനാഘോഷവും കൺവെൻഷനും
ദുബൈ: കെ.എം.സി.സി ഗുരുവായൂർ മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷവും യു.എ.ഇ കെ.എം.സി.സി മെംബർഷിപ് കാമ്പയിൻ പ്രചാരണ കൺവെൻഷനും നടത്തി. ദുബൈ കെ.എം.സി സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ ഉദ്ഘാടനം നിർവഹിച്ചു. ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അബ്ദുൽഹമീദ് വടക്കേക്കാട് അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ല പ്രസിഡന്റ് ജമാൽ മനയത്ത് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റിയംഗം ഉബൈദ് ചേറ്റുവ, ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് കിള്ളിമംഗലം, ജില്ല വൈസ് പ്രസിഡന്റ് കബീർ ഒരുമനയൂർ, ജില്ല സെക്രട്ടറിമാരായ മുഹമ്മദ് അക്ബർ ചാവക്കാട്, മുസ്തഫ വടുതല, മുൻ ജില്ല ട്രഷറർ അലി അകലാട് എന്നിവർ ആശംസ നേർന്നു. ഇസ്മയിൽ ഒരുമനയൂർ, ബഷീർ കുണ്ടിയത്ത്, ഫവാസ് ചെറ്റുവ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സാദിഖ് തിരുവത്ര സ്വാഗതവും സെക്രട്ടറി അസ്ലം വൈലത്തൂർ നന്ദിയും രേഖപ്പെടുത്തി.
മലയാളം മിഷൻ സ്വാതന്ത്ര്യദിനാഘോഷം
ദുബൈ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വിപുലമായ പരിപാടികളോടെ ദുബൈ മലയാളം മിഷൻ ആഘോഷിച്ചു. ഓൺലൈനിൽ നടന്ന പരിപാടിയിൽ സാഹിത്യ അക്കാദമി ഭരണ സമിതി അംഗവും എഴുത്തുകാരിയുമായ വി.എസ്. ബിന്ദു ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മലയാളം മിഷൻ ദുബൈ ചാപ്റ്റർ വൈസ് പ്രസിഡണ്ട് വിൽസൺ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോ. സെക്രട്ടറി അംബുജം സതീഷ് സ്വാഗതം പറഞ്ഞു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എൻസി ടീച്ചർ അവതാരകയായിരുന്നു. സെക്രട്ടറി പ്രദീപ് തോപ്പിൽ, ജോ. കൺവീനർ ജ്യോതി രാംദാസ് എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും ആശംസ നേർന്നു. ഐ.ടി ജോ. കോഓർഡിനേറ്റർ വിപിൻ വാസുദേവ് നന്ദി രേഖപ്പെടുത്തി.
അജ്മാൻ കെ.എം.സി.സി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
അജ്മാൻ: 76ാം ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അജ്മാൻ കെ.എം.സി.സി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ തുംബെ ഗ്രൂപ്പുമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ധാരാളം പ്രവാസികൾ പങ്കെടുത്ത് ചികിത്സ നേടി. രാവിലെ 11ന് ആരംഭിച്ച ക്യാമ്പ് രാത്രി ഒമ്പതിന് സമാപിച്ചു. ഉദ്ഘാടന സെഷനിൽ തുംബെ ഗ്രൂപ് ഫൗണ്ടിങ് പ്രസിഡന്റ് ഡോ. തുംബെ മൊയ്തീൻ, ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി രൂപ് സിങ്, അജ്മാൻ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് റസാഖ് വെളിയങ്കോട്, ഓർഗനൈസിങ് സെക്രട്ടറി ഫൈസൽ കരീം, വൈസ് പ്രസിഡൻറുമാരായ ഇസ്മാഈൽ എളമടം, അബൂബക്കർ കുറുപ്പത്ത്, സെക്രട്ടറി പി.ടി. മൊയ്തു, സിദ്ദീഖ് ആട്ട്യേരി, ടി.എച്ച്. ജലീൽ തുടങ്ങി വിവിധ പ്രവാസി സംഘടന ഭാരവാഹികൾ സംബന്ധിച്ചു.
തുംബെ ഗ്രൂപ് ഫൗണ്ടിങ് പ്രസിഡന്റ് ഡോ. തുംബെ മൊയ്തീന് അജ്മാൻ കെ.എം.സി.സിയുടെ സ്നേഹോപഹാരം ഇസ്മാഈൽ എളമടം നൽകി. അജ്മാൻ കെ.എം.സി.സിക്ക് തുംബെ ഗ്രൂപ് നൽകിയ ഉപഹാരം ഡോ. തുംബെ മൊയ്തീനിൽനിന്നും സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറി ഫൈസൽ കരീം ഏറ്റുവാങ്ങി. മെഡിക്കൽ ക്യാമ്പ് കോഓഡിനേറ്റർമാരായ അസീസ് തൊഴുക്കര, അശ്റഫ് നീർച്ചാൽ, അസീസ് പന്താവൂർ, ഫൈസൽ മേൽപറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
അജ്മാൻ കെ.എം.സി.സി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പിൽ ഉപഹാരം കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.