മലമുകളിലെ സ്വാതന്ത്ര്യദിനാഘോഷം
text_fieldsദുബൈ: കേരളത്തിൽ നിന്നുള്ള പ്രവാസി സാഹസിക യാത്രികരുടെ കൂട്ടായ്മയായ എ4 അഡ്വഞ്ചറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ഖോർഫുക്കാൻ മലനിരകളിൽ വിപുലമായി ആഘോഷിച്ചു.
വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരെ അനുസ്മരിച്ച് തുടങ്ങിയ പരിപാടിയിൽ നൂറോളം സാഹസിക യാത്രികർ പങ്കെടുത്തു. പുലർച്ച 3.30ന് യാത്ര തുടങ്ങി സമുദ്ര നിരപ്പിൽ നിന്നും 1800 മീറ്റർ ഉയരത്തിൽ മല നിരകളുടെ മുകളിൽ നടന്ന പരിപാടി പലർക്കും ഒരു നവ്യാനുഭവമായി.
എ4 അഡ്വഞ്ചർ സ്ഥാപകൻ ഹരി നോർത്ത് കോട്ടച്ചേരി പതാക ഉയർത്തി സംസാരിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, സ്വാതന്ത്ര്യസമര നായകരായ ധീര ദേശാഭിമാനികളുടെ ത്യാഗോജ്വലമായ സംഭാവനകളെക്കുറിച്ചും, യു.എ.ഇ പോലുള്ള രാജ്യം നമ്മുടെ രാജ്യത്തിനും പൗരന്മാർക്കും നൽകുന്ന പരിഗണനയെക്കുറിച്ചും സ്വാതന്ത്ര്യദിന സന്ദേശത്തിൽ സനിത റോൺ സംസാരിച്ചു.
യു.എ.ഇയുടെയും ഇന്ത്യയുടെയും ദേശീയഗാനത്തോടെ ആരംഭിച്ച പ്രോഗ്രാമിൽ ആറ് കിലോമീറ്റർ മലയാത്രയും സ്വാതന്ത്ര്യദിന ക്വിസും മധുര വിതരണവും നടന്നു. ലക്ഷ്മി, അഞ്ജലി, അദ്നാൻ, സാബിക്ക്, സന്തോഷ്, അജാസ്, എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.