സ്വാതന്ത്ര്യദിനാഘോഷം: മറീനയിൽ യാനങ്ങളുടെ പരേഡ്
text_fieldsദുബൈ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ മറീനയിൽ 50 യാനങ്ങൾ അണിനിരക്കുന്ന പരേഡ് നടക്കും. തമിഴ്നാട്ടിലെ പ്രവാസി വനിതകളുടെ സംഘടനയായ വെയർ ഇൻ തമിഴ്നാടിന്റെ (ഡബ്ല്യു.ഐ.ടി) നേതൃത്വത്തിൽ ആഗസ്റ്റ് 14ന് രാവിലെ ഏഴിനാണ് പരേഡ് നടക്കുക.
ഇതിനു പുറമെ വനിതകൾ ചേർന്ന് ഇന്ത്യയുടെ ഭൂപടത്തിന്റെ മാതൃക തീർക്കും. ലിംക ബുക്ക് ഓഫ് റെക്കോഡ് ലക്ഷ്യമിട്ട് 70ഓളം വനിതകൾ അണിനിരക്കുമെന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ പ്രതിനിധികൾ പങ്കെടുക്കും. പൊതുജനങ്ങൾക്കും പരേഡിന്റെ ഭാഗമാകാം. ദുബൈ മറീന ചുറ്റി രാവിലെ പത്തോടെ പരേഡ് സമാപിക്കും.
ആയിരത്തോളം പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. റോയൽ സ്റ്റാർ യോട്ട് കമ്പനീസിന്റെ പിന്തുണയോടെയാണ് പരേഡ്.
ത്രിവർണ പതാകകളാൽ അലങ്കരിച്ചായിരിക്കും യാനങ്ങൾ പരേഡിന്റെ ഭാഗമാകുകയെന്ന് സംഘാടകർ പറഞ്ഞു. ഡബ്ല്യു.ഐ.ടി സ്ഥാപക പ്രസിഡന്റ് മെർലിൻ ഗോപി, വൈസ് പ്രസിഡന്റ് അഭിനയ ബാബു, റോയൽ സ്റ്റാർ യോട്ട്സ് ചെയർമാൻ അൻസാരി, ഡയറക്ടർ മൊയ്നുദ്ദീൻ ദുരൈ, ഈവണ്ടയ്ഡ്സ് എം.ഡി യാസിർ ഹമീദ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.