'ഇന്ത്യ, ലോകം ഉറ്റുനോക്കുന്ന വളരുന്ന ശക്തി'
text_fields‘ഒരു രാഷ്ട്രത്തിന്റെ സംസ്കാരം അവിടത്തെ ജനങ്ങളുടെ ഹൃദയത്തിലും ആത്മാവിലുമാണ് കുടികൊള്ളുന്നത്’ ഇന്ത്യയുടെ രാഷ്ട്രപിതാവും സമാധാനത്തിന്റെ ലോക മാതൃകയുമായ മഹാത്മാഗാന്ധിയുടെ വാക്കുകളാണിത്. ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ മാതൃരാജ്യത്തിന് അഭിവാദ്യമര്‍പ്പിക്കുകയും അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇതിലും മികച്ച ഒരു സന്ദേശം പങ്കുവെക്കാനുണ്ടാകില്ല.
ഇന്ന്, മുന്‍നിര സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ശക്തിയായി ലോക വേദിയില്‍ ഇന്ത്യ അംഗീകരിക്കപ്പെടുന്നു. 1.3 ശതകോടി ഇന്ത്യക്കാരുടെ വിയര്‍പ്പും രക്തവുമാണ് ഈ വിജയത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ‘രാജ്യം ആദ്യം, എപ്പോഴും ആദ്യം’ എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിന മുദ്രാവാക്യം.
2015 മുതല്‍ ഇന്ത്യ-യു.എ.ഇ ബന്ധം വളര്‍ച്ചയുടെ പാതയിൽ കുതിക്കുകയാണ്. ചരിത്രപരമായി വളരെ ശക്തമായ ബന്ധം ഇരുരാജ്യങ്ങളും പങ്കിടുന്നു. സമീപകാല ഉഭയകക്ഷി കരാറുകളാല്‍ ഇത് കൂടുതല്‍ ദൃഢമാക്കപ്പെട്ടിരിക്കുന്നു. ആരോഗ്യ സംരക്ഷണ മേഖലയിലാണ് ഏറ്റവും പ്രധാനപ്പെട്ട സഹകരണമുണ്ടായിരിക്കുന്നത്.
ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള മെഡിക്കല്‍ ടൂറിസ്റ്റുകളുടെ ടൂ-വേ ട്രാഫിക്, ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ ഉപയോഗം എന്നിവ സമർഥമായി പ്രയോജനപ്പെടുത്തുന്നതിലൂടെ മികച്ച ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ സംയോജിപ്പിക്കാനാവും. ഇന്ത്യയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന യു.എ.ഇ കമ്പനി എന്ന നിലയില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറില്‍ ഞങ്ങള്‍ ഈ ഗുണപരമായ മാറ്റങ്ങളെ വളരെ അടുത്തറിയുകയും അതിന്റെ പ്രയോജനങ്ങള്‍ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
17 ആശുപത്രികള്‍, 12 ക്ലിനിക്കുകള്‍, 257 ഫാര്‍മസികള്‍, 205 ലാബുകള്‍, പേഷ്യന്റ് എക്സ്പീരിയന്‍സ് സെന്ററുകള്‍ എന്നിവയിലൂടെ ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിലുടനീളം ശക്തമായ സാന്നിധ്യമുള്ള ആസ്റ്റര്‍ രാജ്യത്തെ ഏറ്റവും മികച്ച സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളില്‍ ഒന്നാണ്.
യോഗ്യതയുള്ള ഹെല്‍ത്ത് കെയര്‍ പ്രഫഷനലുകളെ പ്രദാനം ചെയ്യുന്നതിലൂടെ ഇന്ത്യന്‍ ആരോഗ്യസംരക്ഷണ മേഖല യു.എ.ഇക്ക് മാത്രമല്ല, മറ്റ് നിരവധി രാജ്യങ്ങള്‍ക്കും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാനുള്ള അവസരവും വർധിച്ചുകൊണ്ടിരിക്കുകയാണ്.
നിരവധി പുതിയ ഫോര്‍മുലേഷനുകളും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്പന്നങ്ങളും രാജ്യത്തേക്ക് അവതരിപ്പിക്കുന്നതിനായി അടുത്തിടെ ഇന്ത്യയിലെ ഒരു പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ നിർമാതാക്കളായ ഡോ. റെഡ്ഡീസ് ലാബുമായി ഞങ്ങള്‍ ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങളുടെ ശസ്ത്രക്രിയയും ചികിത്സാ പ്രക്രിയകളും നവീകരിക്കുന്ന നൂതന മെഡിക്കല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യയും യുഎഇയിലേക്ക് കൊണ്ടുവരാനുമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ വേളയില്‍, സന്തോഷത്തോടെ എഴുന്നേറ്റ് നില്‍ക്കാനും, മാതൃ രാജ്യത്തെ അഭിമാനത്തോടെ അഭിവാദ്യം ചെയ്യാനും നമുക്കെല്ലാം ഇതിലൂടെ സാധ്യമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.