'ഇന്ത്യയുടെ വളർച്ചയിൽ അഭിമാനം'
text_fieldsരാജ്യം 77ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ലോകമെമ്പാടുമുള്ള സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കൂടുതൽ കരുത്താർജിക്കുകയാണ്. ശക്തമായ സമ്പദ്വ്യവസ്ഥയുടെ പിൻബലത്തിൽ ആഗോള ശക്തിയായി മാറാനുള്ള പാതയിലാണ് ഇന്ത്യ എന്ന് കാണുമ്പോൾ ഏറെ അഭിമാനം തോന്നുന്നു.
ഈ സ്വാതന്ത്ര്യ ദിനത്തിൽ, നമ്മുടെ മഹത്തായ രാജ്യത്തിന്റെ ശക്തി അനുദിനം വളരാനും ലോകത്തിലെ ഏറ്റവും വിജയകരവും സമാധാനപരവുമായ രാഷ്ട്രങ്ങളിലൊന്നായി മാറാനും ഞാൻ പ്രാർഥിക്കുന്നു. സ്വാതന്ത്ര്യദിനാശംസകൾ -ജോയ് ആലുക്കാസ്, ചെയർമാൻ, ജോയ് ആലുക്കാസ് ഗ്രൂപ്
'ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകൾ'
യു.എ.ഇയിലെ എല്ലാ ഇന്ത്യക്കാർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകൾ. ഭാരതം 77ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ മുൻഗാമികളുടെ സംഭാവനകളെ മറക്കില്ലെന്നും ശ്രദ്ധേയമായ ഒരു രാജ്യത്തിന്റെ അർപ്പണബോധമുള്ളതും ഉത്തരവാദിത്തമുള്ളതുമായ പൗരന്മാർ എന്ന നിലയിൽ ആഗോളതലത്തിൽ സ്വന്തം രാജ്യത്തിന്റെ പദവി ഉയർത്തുന്നതിന് അശ്രാന്തം പ്രവർത്തിക്കുമെന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം -ഷംലാൽ അഹമ്മദ്, മാനേജിങ് ഡയറക്ടർ (ഇന്റർനാഷനൽ ഓപറേഷൻസ്) മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.